World

അമേരിക്കയിലെ സ്‌കൂളിൽ വെടിവെപ്പ്; അധ്യാപിക അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു

അമേരിക്കയിലെ വിസ്‌കോൺസിനിലെ സ്‌കൂളിൽ വെടിവെപ്പ്. 3 പേർ കൊല്ലപ്പെട്ടു. അധ്യാപികയും വിദ്യാർഥിയും ഉൾപ്പെടെ 3 പേരാണ് കൊല്ലപ്പെട്ടത്. വെടിയുതിർത്തത് പതിനേഴുകാരിയെന്ന് പോലീസ് പറയുന്നു. അക്രമിയും മരിച്ച നിലയിലാണ്

ആറ് വിദ്യാർഥികൾക്ക് പരുക്കേറ്റു. അതിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. അക്രമി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. എൽകെജി മുതൽ 12 വരെയുള്ള 400 വിദ്യാർഥികൾ സ്‌കൂളിൽ പഠിക്കുന്നുണ്ട്.

പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമേരിക്കയിൽ 17 വയസുള്ള ഒരാൾക്ക് നിയമപരമായി തോക്ക് കൈവശം വെക്കാൻ അധികാരമില്ല. ഈ വർഷം യുഎസിൽ 322 സ്‌കൂളുകളിലാണ് വെടിവെപ്പ് നടന്നത്. 2023ൽ 349 വെടിവെപ്പുകളാണുണ്ടായത്.

 

Related Articles

Back to top button
error: Content is protected !!