വിമതരെയും ഒപ്പം നിർത്തി; പന്തളം നഗരസഭ ഭരണം ബിജെപി നിലനിർത്തി
പന്തളം നഗരസഭയിൽ ബിജെപി ഭരണം നിലനിർത്തി. മുതിർന്ന അംഗം അച്ചൻകുഞ്ഞ് ജോൺ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. ഒമ്പത് വോട്ടുകൾക്കെതിരെ 19 വോട്ടുകൾക്കാണ് വിജയം. ചെയർപേഴ്‌സണും ഡെപ്യൂട്ടി ചെയർപേഴ്‌സണും അവിശ്വാസ പ്രമേയത്തിന് മുമ്പ് രാജിവെച്ചതോടെയാണ് പുതിയ ചെയർമാനെ കണ്ടെത്താൻ തെരഞ്ഞെടുപ്പ് നടന്നത്
ഇടഞ്ഞ് നിന്ന വിമതര ഒപ്പം നിർത്താൻ ബിജെപിക്ക് സാധിച്ചു. എൽഡിഎഫിന്റെ അവിശ്വാസപ്രമേയത്തിൽ ഒപ്പിട്ട കെവി പ്രഭയടക്കമുള്ള മൂന്ന് ബിജെപി കൗൺസിലർമാർ തെരഞ്ഞെടുപ്പിൽ അച്ചൻകുഞ്ഞ് ജോണിന് അനുകൂലമായി വോട്ട് ചെയ്തു. സ്വതന്ത്ര അംഗം കൂടി പിന്തുണച്ചോടെ ബിജെപിക്ക് 19 വോട്ടുകൾ ലഭിച്ചു.
എൽഡിഎഫ് സ്ഥാനാർഥി ലസിത ടീച്ചർക്ക് 9 വോട്ടുകൾ ലഭിച്ചു. അതേസമയം യുഡിഎഫിലെ മുൻതീരുമാനത്തിന് വിരുദ്ധമായ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം അംഗം കെആർ രവി തെരഞ്ഞെടുപ്പിൽ പങ്കെടുത്തു. കോൺഗ്രസിലെ നാല് അംഗങ്ങൾ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു