Kerala

പുതിയങ്ങാടി നേർച്ചക്കിടെ ആന തുമ്പിക്കൈയിൽ ചുറ്റിയെറിഞ്ഞയാൾ ചികിത്സക്കിടെ മരിച്ചു

തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ഇടഞ്ഞ ആന തുമ്പിക്കൈയിൽ ചുറ്റിയെറിഞ്ഞയാൾ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഏഴൂർ സ്വദേശി കൃഷ്ണൻ കുട്ടിയാണ്(60) മരിച്ചത്. കൃഷ്ണൻകുട്ടിയെയും ആലുക്കൽ ഹംസയെയുമാണ് ആന തുമ്പിക്കൈ കൊണ്ട് ചുറ്റിയെടുത്തത്. ഇതിനിടെ ഹംസ അത്ഭുതകരമായി രക്ഷപ്പെട്ടു.

കൃഷ്ണൻകുട്ടിയെ തുമ്പിക്കൈയ്ക്കും കൊമ്പിനും ഇടയിലേക്ക് തൂക്കിയെടുത്ത് ഉയർത്തിയ ആന താഴേക്ക് എറിയുകയായിരുന്നു. മറ്റുള്ളവർ ഉടനെ കൃഷ്ണൻകുട്ടിയെ വലിച്ച് മാറ്റുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കൃഷ്ണൻകുട്ടി ചികിത്സയിലായിരുന്നു

അതേസമയം ആന ഇടഞ്ഞതുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കലക്ടറോട് ഹൈക്കോടതി ഇന്നലെ റിപ്പോർട്ട് തേടിയിരുന്നു. പരിപാടിക്ക് അനുമതി നൽകിയ കാര്യത്തിലടക്കം വിശദീകരണം നൽകണമെന്നാണ് കോടതി നിർദേശം

Related Articles

Back to top button
error: Content is protected !!