World

ഇന്ത്യയിലേത് ഏറ്റവും ദുര്‍ബലമായ പാസ്‌പോര്‍ട്ട്; ജി20 രാജ്യങ്ങളുടെ കണക്ക് പുറത്ത്

വാഷിങ്ടൺ: ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഏറ്റവും ദുര്‍ബലമായ പാസ്‌പോര്‍ട്ട് എന്ന് റിപ്പോര്‍ട്ട്. ആഗോള സൂചികയില്‍ ജി20 രാജ്യങ്ങളിലാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഏറ്റവും ദുര്‍ബലമായിട്ടുള്ളത്. ബ്രിക് ജിയോ പൊളിറ്റിക്കല്‍ ബ്ലോക്കിലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും താഴെയാണ് ഇന്ത്യയുടെ സ്ഥാനമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയിലാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ സ്ഥാനം താഴെയായി രേഖപ്പെടുത്തുന്നത്. 2025 ആയപ്പോഴേക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് 85ാം സ്ഥാനത്തേക്കാണ് താഴ്ന്നത്. കഴിഞ്ഞ വര്‍ഷം 80ാം സ്ഥാനത്തായിരുന്നു ഇന്ത്യ.

ജിയോ പൊളിറ്റിക്കല്‍ ബ്ലോക്കിലുള്ള ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ട് ഇന്ത്യയേക്കാള്‍ ഉയര്‍ന്ന റേറ്റിങാണ് സ്വന്തമാക്കിയത്.

ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ആഗോള യാത്ര വിവരങ്ങളില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് ഹെന്‍ലി പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട് പഠനം നടത്തിയതും വിവരങ്ങളും ശേഖരിച്ചതും. ആഗോളതലത്തില്‍ മറ്റ് രാജ്യങ്ങള്‍ ഇന്ത്യയെ ബഹുമാനിക്കുകയും സ്വാഗതം ചെയ്യുന്നതായും പറയപ്പെടുമ്പോള്‍ 2025ലെ പാസ്‌പോര്‍ട്ട് സൂചിക റാങ്കിങ്ങില്‍ ഇതെല്ലാം തകിടം മറിയുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യന്‍ സാധാരണ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് വിസയില്ലാതെ 57 സ്ഥലങ്ങളിലാണ് സന്ദര്‍ശനം നടത്താന്‍ സാധിക്കുക. എന്നാല്‍ ഇവയില്‍ ഭൂരിഭാഗവും ചെറിയ ദ്വീപ് രാഷ്ട്രങ്ങളും വിദേശ പ്രദേശങ്ങളുമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശനം കുറവാണ്. ഇന്ത്യയുടെ പാസ്‌പോര്‍ട്ട് ദുര്‍ബലമാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു

നിലവില്‍ ഇന്ത്യയുടെ സ്ഥാനം രണ്ട് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കൊപ്പമാണ്. ഗിനിയ, നൈഗര്‍ എന്നീ രാജ്യങ്ങളാണ് ഇന്ത്യയോടൊപ്പം 85ാം സ്ഥാനത്തുള്ളത്. പട്ടികയില്‍ ആറാം സ്ഥാനത്തുള്ളത് ഓസ്‌ട്രേലിയയും ഏഴാം സ്ഥാനത്ത് കാനഡയുമാണുള്ളത്. യുഎസ്എ ഒന്‍പതാം സ്ഥാനത്തും നില്‍ക്കുന്നത്. 186 രാജ്യങ്ങളിലേക്കാണ് ഇവര്‍ക്ക് വിസയില്ലാതെ സന്ദര്‍ശനം നടത്താന്‍ സാധിക്കുക.

മറ്റൊരു ജി20 രാജ്യമായ ടര്‍ക്കി 46ാം സ്ഥാനത്താണ് പട്ടികയില്‍. 116 രാജ്യങ്ങളിലേക്കാണ് ഇവിടുത്തെ ആളുകള്‍ക്ക് വിസയില്ലാതെ സന്ദര്‍ശനം നടത്താനാകുക. ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, യുകെ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയേക്കാള്‍ ഉയര്‍ന്ന സ്ഥാനത്താണുള്ളത്.

അര്‍ജന്റീന, ബ്രസീല്‍, മെക്‌സിക്കോ എന്നീ രാജ്യങ്ങളും ഉയര്‍ന്നാ റാങ്കുകള്‍ തന്നെയാണ് നേടിയത്. ചൈന, ജപ്പാന്‍, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്കും ഒട്ടനവധി രാജ്യങ്ങളില്‍ വിസയില്ലാതെ സന്ദര്‍ശനം നടത്താന്‍ സാധിക്കുന്നതാണ്.

Related Articles

Back to top button
error: Content is protected !!