ഹത്ത ഫാമിങ് ഫെസ്റ്റിന് ലീം തടാകക്കരയില്‍ തുടക്കമായി
ഹത്ത: ദുബൈ ഫാംസ് പദ്ധതിയുടെ ഭാഗമായുള്ള ഹത്ത ഫാമിങ് ഫെസ്റ്റിവലിന് ലീം തടാകക്കരയില്‍ തുടക്കമായി. പ്രാദേശിക കാര്‍ഷിക ഉല്പന്നങ്ങളെ പരിചയപ്പെടുത്താനും അവയ്ക്ക് വിപണി ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് നഗരസഭയുടെ നേതൃത്വത്തില്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. യുഎഇ കാലാവസ്ഥ-പരിസ്ഥിതി മന്ത്രി ഡോ. അംന ബിന്ത് അബ്ദുല്ല അല്‍ ദഹക് മേള ഉദ്ഘാടനം ചെയ്തു.
രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുളള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം മേളകളെന്ന് മന്ത്രി ഓര്‍മിപ്പിച്ചു. ലോകത്തെ മികച്ച കാര്‍ഷിക സമ്പ്രദായങ്ങളാണ് രാജ്യം പിന്തുടരുന്നതെന്നും കര്‍ഷകര്‍ക്ക് ആവശ്യമായ സാങ്കേതിക അറിവുകളും മണ്ണ്, വളം മുതലായവയും സര്‍ക്കാര്‍ ഒരുക്കിനല്‍കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
പ്രാദേശികമായി ഉല്പാദിപ്പിക്കുന്ന പഴങ്ങളും പച്ചക്കറികളും മാത്രമല്ല തേനും മുട്ടയും നെയ്യുമെല്ലാം ഇവിടെ വില്പനക്കായി പ്രദര്ശിപ്പിച്ചി്ട്ടുണ്ട്. ഹത്തയെ കാര്‍ഷിക വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് കാര്‍ഷിക ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.