ശൈഖ് മുഹമ്മദ് നെതര്‍ലാന്റ്സ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി
അബുദാബി: യുഎഇ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് നെതര്‍ലാന്‍ന്റ്സ് പ്രധാനമന്ത്രി ഡിക്ക് ഷൂഫുമായി ചര്‍ച്ച നടത്തി. തന്ത്രപരമായ സഹകരണത്തെക്കുറിച്ചും സാമ്പത്തിക, നിക്ഷേപ, വികസന മേഖലകളിലെ ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. മധ്യപൗരസ്ത്യ ദേശത്തെ പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളും ചര്‍ച്ചാ വിഷയമായി.
മേഖലയിലെ സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിന്റെയും ആവശ്യകത ഇരുവരും ഊന്നിപ്പറഞ്ഞു. ഗാസ മുനമ്പിലെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി സമാധാനം മുന്നോട്ട് കൊണ്ടുപോകുന്നതിന്റെയും പ്രാധാന്യം അവര്‍ അടിവരയിട്ടു. പരസ്പര താല്‍പ്പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനും ഇരു രാജ്യങ്ങളിലെയും പുരോഗതിയും സമൃദ്ധിയും വളര്‍ത്തുന്നതിനും ലക്ഷ്യമിട്ടായിരുന്നു ചര്‍ച്ചകളെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.