Novel

ശിശിരം: ഭാഗം 144 || അവസാനിച്ചു

രചന: മിത്ര വിന്ദ

ജയന്തി ചേച്ചി ആണെങ്കിൽ രണ്ടുമൂന്നു തവണ അമ്മുവിനെയും നകുലനെയും ഫോണിൽ വിളിച്ചു..
കുഞ്ഞുവാവ വഴക്കുണ്ടോ എന്ന് അറിയുവാനാണ് വിളിക്കുന്നത്.

അന്നും വാവ ഉറങ്ങിയത് രാത്രി പത്തു മണി ആയപ്പോഴാണ്.
തൊട്ടിലിൽ ആകുമ്പോൾ കുഞ്ഞു സുഖമായി ഉറങ്ങും. അതുകൊണ്ട് കൂടുതൽ നേരവും തൊട്ടിലിൽ കിടത്തുവാൻ അവർ ശ്രെധിച്ചു.

നകുലൻ ഒരു മൂളിപാട്ടൊക്കെ പാടി വന്നിട്ട് അമ്മുനെ ചേർത്ത് പിടിച്ചപ്പോൾ അവൾ തിരിഞ്ഞു അവനെയൊന്നു നോക്കി.

അവളുടെ മിഴികളിലെ പിടച്ചിൽ കണ്ടതും അവൻ തന്റെ മുഖം താഴ്ത്തി.
എന്നിട്ട് അവളുടെ കവിളിൽ അമർത്തി ചുംബിച്ചു.
താടി രോമങ്ങൾ ഇക്കിളി കൂട്ടിയപ്പോൾ അമ്മു അകന്നു മാറാൻ നോക്കി. പക്ഷെ നകുലൻ സമ്മതിച്ചില്ല.
വീണ്ടും വീണ്ടും അവളെ ഇക്കിളി പ്പെടുത്തികൊണ്ട് ആ കവിളിലൂടെ അവൻ തന്റെ താടിയും മീശയും ഉരസി.

എന്നിട്ട് മെല്ലെ ആ മുഖം തന്റെ കൈകളിൽ എടുത്തു, എന്നിട്ട് അവളുടെ തുടുത്ത അധരത്തിൽ അമർത്തി ചുമ്പിച്ചു.

ഏറെ നാളുകൾക്ക് ശേഷം….
അമ്മുവിൽ വല്ലാത്തൊരു സ്ഫോടനം പോലെ

നകുലേട്ടാ..
പിടഞ്ഞു മാറാൻ ശ്രെമിച്ചതും, അവൻ അതു നുണഞ്ഞു തുടങ്ങി.

അകലാൻ ശ്രെമിച്ചവൾക്കു അതിന് സാധിച്ചില്ല.
മാറി മാറി നുണഞ്ഞു കൊണ്ട് അവൻ മെല്ലെ മെല്ലെ അവളെ ഉണർത്തി.

കിടക്കയിലേയ്ക്ക് എടുത്തു കിടത്തുമ്പോഴും അവന്റെ മുന്നിൽ വിവസ്ത്രയായപ്പൊഴും അമ്മുവിന് വല്ലാത്ത നാണം.
പുതപ്പ് എടുത്തു മറ തീർക്കാൻ തുടങ്ങിയതും അവനതു പിടിച്ചു മേടിച്ചു,

എന്നിട്ട് അമ്മുനെ അടിമുടി നോക്കിക്കൊണ്ട് അവളിലേക്ക് അമർന്നു.

അവന്റെ സ്നേഹ ചുംബനങ്ങൾ ഒന്നൊന്നായി ഏറ്റു വാങ്ങുമ്പോൾ അവൾ തരളിതയായി മാറി.

ഏട്ടാ മതി.

മൃദുലതകളിൽ തഴുകിയവൻ താഴേക്ക് ഇറങ്ങിയപ്പോൾ അമ്മു അവനെ തടയാൻ ശ്രെമിച്ചു

പക്ഷെ കരുത്തു കൂടുതൽ അവനായിരുന്നു.

ഓരോ അണുവിലും മുത്തം കൊടുത്തുകൊണ്ട് തന്റെ പെണ്ണിനെയവൻ തരളിതയാക്കി.

അങ്ങനെ അങ്ങനെ.. നാളുകൾക്കു ശേഷം വീണ്ടുമൊരു സങ്കമം.

നിമ്നൊന്നതങ്ങൾക്കും ശേഷം ഒരിയ്ക്കൽ കൂടെ അവളെ പ്രാപിച്ചു കൊണ്ട് അവൻ ആ മേനിയെ മദിപ്പിച്ചു.ഹരം കൊള്ളിച്ചു, ചൂട് പിടിപ്പിച്ചു.

ഒടുവിൽ അകന്ന് മാറിയപ്പോൾ അമ്മു അവനെ കുറുമ്പോട് നോക്കി ക്കൊണ്ട് അവന്റ കവിളിലും കടിച്ചു.

എന്താടി… ഇഷ്ടായോ.
അവൻ അമ്മുവിനെ എടുത്തു നെഞ്ചിലേക്ക് ഇട്ടുകൊണ്ട് ചോദിച്ചു.

ദേ.. പാവം എന്റെ കുഞ്ഞു തൊട്ടിലിലാണ്.. എന്തെങ്കിലും ഉടനെ ഒപ്പിക്കാൻ ആണ് നിങ്ങളുടെ ഭാവം എങ്കിൽ വിവരം അറിയും കേട്ടൊ.

അമ്മു അവനെ പേടിപ്പിച്ചു കൊണ്ട് പറഞ്ഞു.

ഇല്ലടി.. ഒന്നുല്ല..ഈ ഒരാൾ മാത്രം മതി… എന്റെ അമ്മുസിനെ ഞാൻ വേദനിപ്പിക്കില്ല.. ഉറപ്പാ.

നകുലൻ സത്യമൊക്കെ ചെയ്തു എങ്കിലും എല്ലാം utter flop ആയി മാറി.

***
സരസ്വതി മോളെ, കേശുവിനെ ഇടയ്ക്ക് ശ്രെദ്ധിച്ചോണെ..ഇന്റർവെൽ time ആകുമ്പോൾ നീയൊന്നും അവന്റെ ക്ലാസിലേക്ക് ഇറങ്ങി ചെന്നോണം കേട്ടോ.

രണ്ടാം ക്ലാസ്സ്‌കാരിയായ സരസ്വതിയെ എല്ലാം കാര്യങ്ങളും പറഞ്ഞു ഏൽപ്പിച്ചാണ് അമ്മു വിടുന്നത്.

രണ്ടാമത്തെ മകനായ കേശു ഇപ്പൊ എൽ കെ ജി യിലാണ്. സരസ്വതിയുടെ സ്കൂളിൽ തന്നെ.
നകുലൻ ഓഫീസിലേക്ക് പോകുമ്പോൾ അവരെ സ്കൂളിൽ ഇറക്കും. തിരിച്ചു കുട്ടികൾ സ്കൂൾ ബസിൽ പോന്നോളൂ.
അതാണ് പതിവ്.

അച്ഛമ്മയ്ക്കും ജയന്തിയമ്മക്കും ഉമ്മ കൊടുത്തിട്ട് കുട്ടികൾ ഉമ്മറത്തേക്ക് ഇറങ്ങി.
അപ്പോഴാണ്, ചന്ദുവിനെയും എടുത്തു കൊണ്ട് നകുലൻ അവിടക്ക്ക് വന്നത്.

അവനും ഉമ്മ കൊടുത്തിട്ട് കുട്ടികൾ രണ്ടാളും കാറിൽ കയറി.

എടി അമ്മു… പതിനൊന്നു മണി ആകുമ്പോൾ ഞാൻ വന്നേക്കാം കേട്ടോ. നീ റെഡി ആയി നിന്നേക്കണം.

ഹ്മ്.. അവൾ തലയാട്ടി.

ഏഴാം മാസത്തിലെ ചെക്ക്അപ്പ് ആണ്.
സ്കാനിങ് ഉള്ളത് കൊണ്ട് ബുക്ക്‌ ചെയ്തിട്ട പോന്നത്.
പിന്നെ ആദ്യത്തെ മൂന്ന് മക്കളെയും നോക്കിയ ഡോക്ടർ ആയത്കൊണ്ട് അമ്മുന് വല്യ പ്രശ്നമില്ല താനും.

നകുലനും മക്കളും സ്കൂളിലേക്ക് പോയതും അമ്മമാരുമായി ചന്ദു കളിയായി.
ശ്രീജ വീഡിയോ കാൾ ചെയ്തു.
പാറുക്കുട്ടി 4ത് il ആണ് പഠിക്കുന്നത്. കുഞ്ഞിനെ സ്കൂളിൽ ആക്കിയ ശേഷം ശ്രീജ പതിവായി വിളിക്കും.

അമ്മു…..

എന്താ ചേച്ചി..

കുടുംബ യോഗത്തിന്റെ ഫോട്ടോസ് ഞാൻ നിനക്ക് അയച്ചിട്ടുണ്ട്. നോക്കണേ.

ശരി ചേച്ചി.

അമ്മു വാട്സ്ആപ്പ് തുറന്നു നോക്കി.
മേടയിൽ തറവാട്ടിലെ കുടുംബ സംഗമം ആയിരുന്നു, കഴിഞ്ഞ ഞായറാഴ്ച.
ഒരുപാട് നാളുകൾക്ക് ശേഷം എല്ലാവരും ഒത്തുചേർന്ന ഒരു സുദിനം.ഗിരിജഅമ്മായിയൊക്കെ വല്ലാണ്ട് മാറി പ്പോയി.അമ്മുനെ കണ്ടപ്പോൾ ഒരുപാട് സ്നേഹത്തോടെ ഓടി വന്നു.
കിച്ചനും യദുവിനും , ആണും പെണ്ണുമായി ഓരോ മക്കൾ. പ്രിയക്കു ഒരാളും. ശ്രീജയ്കും അങ്ങനെ തന്നെ.
എന്നാൽ ഇവരെ എല്ലാവരെയും കടത്തിവെട്ടിയത് നകുലനായിരുന്നു.

ഒരിക്കലും അമ്മൂനെ വേദനിപ്പിക്കില്ല ഇനി ഒരു കുഞ്ഞും വേണ്ട എന്ന് പറഞ്ഞവന്, സരസ്വതി മോള് ജനിച്ചുകഴിഞ്ഞ് മൂന്നു വയസ്സായപ്പോഴാണ്, കേശു ഉണ്ടായത്. പിന്നീട് ചന്ദുവും.. ഇപ്പൊ അമ്മുന് നാലാമത്തും വിശേഷമായി,,,
അടുത്ത വാവയെ സ്വീകരിക്കാൻ ഒരുങ്ങി ഇരിക്കുയയാണ് എല്ലാവരും.
കേശുവിന്റെ ജനനത്തോടെ ബിന്ദുവിനും എറണാകുളത്തേയ്ക്ക് പോരേണ്ടി വന്നു.
പിന്നീട് അവരും അവിടെ സ്ഥിരമാക്കി.

അങ്ങനെ പിന്നീടുള്ള കാലം അവരും അവിടെ കൂടി.

മൂന്ന് മാസങ്ങൾക്ക് ശേഷം,,,,

ഹ്മ്.. ഇപ്പോഴാ ഒരു ഗ്രൂപ്പ് ആയത് അല്ലേ അമ്മുസേ.
നകുലന്റെ ചോദ്യം കേട്ട് അമ്മു നെറ്റി ചുളിച്ചു.

രണ്ടാണും രണ്ട് പെണ്ണും… അതല്ലേ അതിന്റെയൊരു ശരി.

അരികിലായി കിടക്കുന്ന കുഞ്ഞിപ്പെണ്ണിനെ നോക്കി നകുലൻ പറഞ്ഞതും അമ്മു പുഞ്ചിരിച്ചു.

ഹ്മ്… കട്ടിലൊരെണ്ണം കൂടി വേണ്ടി വരും അല്ലേടി അമ്മുവേ.

ഫാമിലികോട്ടും ഡബിൾക്കോട്ടും കൂട്ടിയിട്ടണ് എല്ലാവരും കിടക്കുന്നത്. അടുത്ത വാവ കൂടി വന്നപ്പോൾ സ്പേസ് കുറവായി. അതാണ് നകുലൻ അങ്ങനെ പറഞ്ഞതും.

എന്റെ പൊന്നു നകുലേട്ടാ..ഉള്ള സ്പേസ് വെച്ചു ഞങ്ങൾ എങ്ങനെ എങ്കിലും കിടന്നോളാം.. ദയവ് ചെയ്ത് ഏട്ടൻ അപ്പുറത്തെവിടെയെങ്കിലും പോയി കിടന്നോ.

തന്റെ മുന്നിൽ കൈകൂപ്പി എന്ന് പറയുന്നവളെ കണ്ടതും അവൻ പൊട്ടിച്ചിരിച്ചു.

നിർത്തി ഇനി ഇല്ല… വാക്ക് തരുന്നു…..
അവൻ അമ്മുവിന്റെ നെറുകയിൽ കൈ വെച്ചു.

ദേ… കള്ള സത്യവും ചെയ്ത് എന്റടുത്ത് വന്നാൽ ഉണ്ടല്ലോ,ചെത്തി പൂളി ഉപ്പിലിട്ടു വെയ്ക്കും…

അമ്മു അവന്റെ നേർക്ക് കൈ ചുരുട്ടി ഇടിയ്ക്കും പോലെ പറഞ്ഞു.

മതി… നാലെണ്ണം മതി..
ദൈവം അറിഞ്ഞു തന്നല്ലോ പെണ്ണെ.. ഞാൻ ഹാപ്പിയാ.

ഹ്മ്… ഇനി ദൈവത്തിന്റെ മേലേക്ക് വച്ചോ.. അല്ലാണ്ട്, എനിക്ക് സ്വസ്ഥത തരാഞ്ഞിട്ടല്ല അല്ലേ.

ഈ ജന്മം ഇത്രേം മതി.. ഇനി അടുത്ത ജന്മത്തിൽ പിടിക്കാം.. പോരെ.

അവൻ അമ്മുനെ നോക്കി കണ്ണിറുക്കി.

സ്കൂൾ വിട്ടു വന്ന ശേഷം കുട്ടികൾ കുളിച്ചു fresh ആയി, കുഞ്ഞി വാവയുടെ അടുത്തേക്ക് വന്നു.

അച്ഛാ…. ഒരു ഫോട്ടോ എടുക്കണം.

സരസ്വതി മോള് പറഞ്ഞപ്പോൾ നകുലൻ തിരിഞ്ഞു അവളുടെ അടുത്തേക്ക് വന്നു.

എന്തിനാട..

നമ്മുട എല്ലാവരുടേം കൂടെ ഫോട്ടോ എടുത്തിട്ട് ഫാമിലി ഗ്രൂപ്പിൽ ഇടാനാ..

ഹ്മ്.. അതിനെന്താ ഇടാല്ലോ.
അമ്മു കുഞ്ഞി വാവയേം മടിയിൽ വെച്ചു കട്ടിലിൽ ഇരുന്നപ്പോൾ സരസ്വതി മോളും കേശുവും അമ്മുവിന്റെ പിന്നിലായി നിന്നു. ചന്ദുവിനെ മടിയിൽ വെച്ചു കൊണ്ട് നകുലനും ഇരുന്നു.

അങ്ങനെ എല്ലാവരും ചേർന്ന് ഒരു സെൽഫി.

അവസാനിച്ചു.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!