യൂട്യൂബിലെ ഹാനികരമായ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിൽ വീഴ്ച; ഗൂഗിളിനെതിരെ 146 മില്യൺ ഡോളറിന്റെ കേസ് നൽകി മലേഷ്യ
ക്വാലാലംപൂർ: യൂട്യൂബിലൂടെ പ്രചരിക്കുന്ന ഹാനികരമായ ഉള്ളടക്കങ്ങൾ തടയുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ഗൂഗിളിനെതിരെ നിയമനടപടിയുമായി മലേഷ്യ. 146 മില്യൺ ഡോളറിന് (ഏകദേശം 600 ദശലക്ഷം മലേഷ്യൻ റിംഗിറ്റ്) നഷ്ടപരിഹാരം ആവശ്യപ്പെട്ട് മലേഷ്യൻ കമ്മ്യൂണിക്കേഷൻസ് ആൻഡ് മൾട്ടിമീഡിയ കമ്മീഷനാണ് രണ്ട് കേസുകൾ ഫയൽ ചെയ്തത്.
ഓൺലൈൻ തട്ടിപ്പുകൾ, വഞ്ചനാപരമായ ഉള്ളടക്കങ്ങൾ തുടങ്ങിയവ നീക്കം ചെയ്യുന്നതിൽ യൂട്യൂബ് മതിയായ നടപടികൾ സ്വീകരിച്ചില്ലെന്നാണ് പ്രധാന ആരോപണം. കൂടാതെ, മലേഷ്യൻ ബ്ലോഗർ വാൻ മുഹമ്മദ് അസ്രി വാൻ ഡെറിസിന്റെ വീഡിയോകൾ കോടതി വിലക്കുണ്ടായിട്ടും വീണ്ടും പ്രചരിച്ചുവെന്നും കമ്മീഷൻ ആരോപിക്കുന്നു.
ഈ വർഷം ജനുവരി മുതൽ ഒക്ടോബർ 28 വരെ 74,703 പരാതികൾ യൂട്യൂബിന് കൈമാറിയതായി കമ്മീഷൻ അറിയിച്ചു. ഇതിൽ ഭൂരിഭാഗവും ഓൺലൈൻ ചൂതാട്ടവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളായിരുന്നു.
50,000-ത്തിലധികം ഹാനികരമായ ഉള്ളടക്കങ്ങൾക്കെതിരെ നടപടിയെടുക്കാൻ ചെലവഴിക്കേണ്ടിവന്ന സാമ്പത്തികവും മാനവവിഭവശേഷിയുമായ ചെലവുകൾ തിരിച്ചുപിടിക്കുകയാണ് നഷ്ടപരിഹാര ഹർജികളുടെ ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, കേസുകളോട് ഗൂഗിൾ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മലേഷ്യയിൽ 15 ബില്യൺ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ച് ആഴ്ചകൾക്കുള്ളിലാണ് ഗൂഗിളിനെതിരെ നിയമനടപടി ഉണ്ടായിരിക്കുന്നത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

സൗദിയിലെ പ്രധാന എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയെന്ന് ഹൂതികൾ; തീപിടിത്തമുണ്ടായെന്ന് അവകാശവാദം

‘ആരാണ് മുഖ്യമന്ത്രിയാകുക എന്ന് എല്ലാവർക്കും അറിയാം’; കെ.പി. മൗര്യയുടെ പരാമർശത്തിൽ മറുപടിയുമായി യോഗി ആദിത്യനാഥ്

തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലെങ്കിൽ പെട്രോളും ഡീസലും ലഭിക്കില്ല; ‘നോ ഇൻഷുറൻസ്, നോ ഫ്യൂവൽ’ പദ്ധതിയുമായി കേന്ദ്രം

സമാധാനപരമായി ക്രിസ്മസ് ആഘോഷിക്കാൻ അവസരമൊരുക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം

ശബരിമല യുവതീ പ്രവേശനം; വിശാല ബെഞ്ച് വിധി ക്രിസ്മസിന് മുൻപ്, നിർണായക തീരുമാനത്തിനായി കാത്ത് രാജ്യം
