ഹോർമുസ് കടലിടുക്കിൽ വീണ്ടും എണ്ണക്കപ്പലിന് തീപിടിച്ചു; നാവിക മൈനിൽ ഇടിച്ചെന്ന് ഇറാൻ
ഹോർമുസ് കടലിടുക്കിൽ വീണ്ടും എണ്ണക്കപ്പൽ അപകടത്തിൽപ്പെട്ടതായി ഇറാൻ നാവികസേന. നാവിക മൈനിൽ ഇടിച്ചതിനെ തുടർന്ന് കപ്പലിന് തീപിടിക്കുകയും സഞ്ചരിക്കാനാകാത്ത നിലയിലാകുകയും ചെയ്തെന്നാണ് ഇറാന്റെ അവകാശവാദം.
നവംബർ 25 ബുധനാഴ്ചയാണ് സംഭവം നടന്നതെന്ന് ഇറാൻ അറിയിച്ചു. മുന്നറിയിപ്പുകൾ അവഗണിച്ച് നിയന്ത്രിത മേഖലയിലേക്ക് പ്രവേശിച്ച കപ്പലിന്റെ നാവിഗേഷൻ സംവിധാനങ്ങൾ പ്രവർത്തനരഹിതമായിരുന്നുവെന്നും ഇറാൻ ആരോപിച്ചു.
അപകടത്തിൽപ്പെട്ട കപ്പലിന്റെ പേരോ ജീവനക്കാരുടെ വിവരങ്ങളോ നാശനഷ്ടങ്ങളുടെ വ്യാപ്തിയോ ഇറാൻ പുറത്തുവിട്ടിട്ടില്ല. സംഭവത്തെക്കുറിച്ചുള്ള ഇറാന്റെ അവകാശവാദം സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.
ലോകത്തെ പ്രധാന എണ്ണക്കടത്ത് പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ സംഭവങ്ങൾ അന്താരാഷ്ട്ര തലത്തിൽ ആശങ്ക വർധിപ്പിക്കുകയാണ്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

10 മണിക്കൂർ നീണ്ട ദൗത്യം വിജയം; ചക്കക്കൊമ്പനെ മയക്കുവെടിവച്ചു

യുക്രെയ്ൻ മാത്രമല്ല, റഷ്യയുടെ ലക്ഷ്യം; യൂറോപ്പിന് മുന്നറിയിപ്പുമായി ജർമൻ ചാൻസലർ മെർസ്

തീ കണ്ടാൽ ഓടിയെത്തും, ബോട്ടിന്റെ ഗേറ്റ് തനിയെ അടയും; എഐ ടീച്ചറായും ക്ലാസെടുക്കും; കുട്ടിശാസ്ത്രജ്ഞരുടെ കണ്ടുപിടിത്തങ്ങൾ ശ്രദ്ധേയമാകുന്നു

ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ ഇനി മൂന്ന് പരീക്ഷകൾ; ഡിസംബർ 1 മുതൽ പുതിയ നിയമം

റാസൽഖൈമ വാഹനാപകടം: മരിച്ചവരിൽ രണ്ട് മലയാളികൾ; തിരിച്ചറിഞ്ഞത് കണ്ണൂർ സ്വദേശികളെ
