2028 തോമസ്–ഉബർ കപ്പ് ബാഡ്മിന്റൺ ഫൈനൽസിന് ഇന്ത്യ വേദിയാകും; മത്സരങ്ങൾ ന്യൂഡൽഹിയിൽ
ന്യൂഡൽഹി: 2028ലെ തോമസ് കപ്പ്, ഉബർ കപ്പ് ബാഡ്മിന്റൺ ഫൈനൽസിന് ഇന്ത്യ വേദിയാകും. ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ (BWF) ബുധനാഴ്ചയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
പുരുഷന്മാരുടെയും വനിതകളുടെയും ലോക ടീം ചാമ്പ്യൻഷിപ്പുകളായ തോമസ് കപ്പും ഉബർ കപ്പും അവസാനമായി ഇന്ത്യയിൽ നടന്നത് 2014ലാണ്. 14 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ടൂർണമെന്റ് വീണ്ടും ഇന്ത്യയിലെത്തുന്നത്.
2022ൽ ബാങ്കോക്കിൽ നടന്ന ഫൈനലിൽ ഇന്ത്യ ആദ്യമായി തോമസ് കപ്പ് കിരീടം സ്വന്തമാക്കിയിരുന്നു. 2026ലെ ടൂർണമെന്റിൽ പുരുഷ ടീം വെങ്കലവും നേടിയിരുന്നു. വനിതാ വിഭാഗത്തിൽ 2014ലും 2016ലും ഇന്ത്യ വെങ്കല മെഡൽ നേടിയിട്ടുണ്ട്.
2027ലെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് കാനഡയിലെ മിസിസാഗയും 2029ലെ സുധിർമാൻ കപ്പിന് ദക്ഷിണ കൊറിയയിലെ ജിയോൻജുവും 2030ലെ തോമസ്–ഉബർ കപ്പ് ഫൈനൽസിന് പാരീസുമാണ് വേദികളായി പ്രഖ്യാപിച്ചിരിക്കുന്നത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലെങ്കിൽ പെട്രോളും ഡീസലും ലഭിക്കില്ല; ‘നോ ഇൻഷുറൻസ്, നോ ഫ്യൂവൽ’ പദ്ധതിയുമായി കേന്ദ്രം

സമാധാനപരമായി ക്രിസ്മസ് ആഘോഷിക്കാൻ അവസരമൊരുക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം

ശബരിമല യുവതീ പ്രവേശനം; വിശാല ബെഞ്ച് വിധി ക്രിസ്മസിന് മുൻപ്, നിർണായക തീരുമാനത്തിനായി കാത്ത് രാജ്യം

രാഹുൽ ഗാന്ധിക്ക് സുപ്രീംകോടതിയുടെ ആശ്വാസം; അനധികൃത സ്വത്ത് ആരോപണത്തിൽ സിബിഐ, ഇഡി പരിശോധനയ്ക്ക് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

ദീപത്തൂണിൽ വിളക്ക് തെളിയിച്ചില്ല; സുപ്രീം കോടതിയിൽ നിരുപാധികം ക്ഷമാപണം നടത്തി വിജയ് സർക്കാർ
