Friday, 27 November 2026 About Us · Contact Us

ആചാരം തുടരും; ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇരുമ്പ് അടുപ്പ് എന്ന മേയറുടെ ആശയം പ്രായോഗികമല്ല: ക്ഷേത്രം ട്രസ്റ്റ്

Attukal - ആചാരം തുടരും; ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇരുമ്പ് അടുപ്പ് എന്ന മേയറുടെ ആശയം പ്രായോഗികമല്ല: ക്ഷേത്രം ട്രസ്റ്റ്

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇരുമ്പ് അടുപ്പ് എന്ന മേയറുടെ ആശയം പ്രായോഗികമല്ലെന്ന് ക്ഷേത്രം ട്രസ്റ്റ്. ആചാരങ്ങള്‍ അനുസരിച്ച് മാത്രമെ പ്രവര്‍ത്തിക്കാന്‍ സാധിക്കൂവെന്ന് ഭാരവാഹികള്‍ പറഞ്ഞു. അടുപ്പ് കൂട്ടി പൊങ്കാല ഇടുകയെന്നതാണ് രീതി. കമ്പി അടുപ്പുകള്‍ ഉപയോഗിച്ചാല്‍ ആളുകള്‍ ഉപേക്ഷിച്ച് പോകും. ഇത് ബുദ്ധിമുട്ട് ഉണ്ടാക്കും. മേയര്‍ ക്ഷേത്രവുമായി ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്തിട്ടില്ല. ക്ഷേത്ര കോമ്പൗണ്ടില്‍ എന്തായാലും ഈ അടുപ്പുകള്‍ അനുവദിക്കില്ലെന്നും കഴിഞ്ഞ തവണ എന്താണോ അതുതന്നെ ഇത്തവണയും തുടരുമെന്ന് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.

‘ആചാരം തുടരും. ഇരുമ്പ് കമ്പിയെന്നത് ഭക്തര്‍ക്ക് ഉള്‍പ്പെടെ ഉള്‍ക്കൊള്ളാനാകില്ല. ട്രസ്റ്റിന്റെ ഭാഗത്ത് നിന്നും നിര്‍ബന്ധിക്കാന്‍ പറ്റില്ല. ഇരുമ്പ് അടുപ്പ് കൊണ്ടുപോകാനും പറ്റില്ല. അത് ഇവിടെ കിടന്ന് തുരുമ്പെടുത്ത് ആള്‍ക്കാരുടെ കാലില്‍കൊണ്ട് ചികിത്സയും വേണ്ടി വരും. ലക്ഷക്കണക്കിന് ആളുകളല്ലേ വരുന്നത്’, ട്രസ്റ്റ് ഭാരവാഹി പറഞ്ഞു.

പൊങ്കാലയ്ക്ക് ഇരുമ്പ് അടുപ്പുകള്‍ എന്ന ആശയം അറിയിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് കഴിഞ്ഞദിവസം വി വി രാജേഷ് പറഞ്ഞത്. പൊങ്കാല സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കുന്നത് ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റും തന്ത്രിയുമാണ്. ആ തീരുമാനങ്ങള്‍ അനുസരിച്ച് ഭക്തര്‍ക്ക് മികച്ച സൗകര്യം ഒരുക്കുകയാണ് കോര്‍പ്പറേഷന്റെ ചുമതലയെന്നുമായിരുന്നു മേയര്‍ പ്രതികരിച്ചത്.

GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜
📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യുക്രൈനിൽ വൻ ആക്രമണത്തിന് റഷ്യയുടെ നീക്കം; തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലെന്ന് സെലൻസ്കി

യുക്രൈനിൽ വൻ ആക്രമണത്തിന് റഷ്യയുടെ നീക്കം; തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലെന്ന് സെലൻസ്കി

4 മണിക്കൂർ മുൻപ്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

4 മണിക്കൂർ മുൻപ്
പരിശോധനയെ എതിർക്കുന്നില്ല, വ്യാപാരം തടസപ്പെടുത്തരുത്; പൊലീസ്-എക്സൈസ് നടപടിക്കെതിരെ മെഡിക്കൽ ഷോപ്പുടമകൾ

പരിശോധനയെ എതിർക്കുന്നില്ല, വ്യാപാരം തടസപ്പെടുത്തരുത്; പൊലീസ്-എക്സൈസ് നടപടിക്കെതിരെ മെഡിക്കൽ ഷോപ്പുടമകൾ

5 മണിക്കൂർ മുൻപ്
ഒറ്റമഴയിൽ വെള്ളത്തിലായി തലസ്ഥാനം; പിന്നാലെ രാഷ്ട്രീയപ്പോര്, നഗരസഭയ്‌ക്കെതിരെ വിമർശനം

ഒറ്റമഴയിൽ വെള്ളത്തിലായി തലസ്ഥാനം; പിന്നാലെ രാഷ്ട്രീയപ്പോര്, നഗരസഭയ്‌ക്കെതിരെ വിമർശനം

5 മണിക്കൂർ മുൻപ്
യുഎസിൽ ശക്തമായ കൊടുങ്കാറ്റ്; യാത്രകൾ തടസ്സപ്പെട്ടു: താങ്ക്സ്ഗിവിങ് പരേഡുകൾ റദ്ദാക്കി

യുഎസിൽ ശക്തമായ കൊടുങ്കാറ്റ്; യാത്രകൾ തടസ്സപ്പെട്ടു: താങ്ക്സ്ഗിവിങ് പരേഡുകൾ റദ്ദാക്കി

5 മണിക്കൂർ മുൻപ്
കൊലവിളി പ്രസംഗം; ടി.ഐ. മധുസൂദനനെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു

കൊലവിളി പ്രസംഗം; ടി.ഐ. മധുസൂദനനെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു

6 മണിക്കൂർ മുൻപ്
⭐ Google-ൽ Metro Journal-നെ Preferred source ആക്കൂ