Monday, 30 November 2026 About Us · Contact Us

ബുർജ് ഖലീഫയിൽ ബിസിനസ് സംഗമത്തിന് ഒരുങ്ങി വേള്‍ഡ് മലയാളി ഫെഡറേഷന്‍; UAE പാചകപ്രതിഭകളെ കണ്ടെത്താൻ കുക്കറി മത്സരം

ബുർജ് ഖലീഫയിൽ ബിസിനസ് സംഗമത്തിന് ഒരുങ്ങി വേള്‍ഡ് മലയാളി ഫെഡറേഷന്‍; UAE പാചകപ്രതിഭകളെ കണ്ടെത്താൻ കുക്കറി മത്സരം

വേള്‍ഡ് മലയാളി ഫെഡറേഷനും വര്‍ഗീസ് മൂലന്‍സ് ഗ്രൂപ്പും കൈകോര്‍ക്കുന്നു. ഇതിന്റെ ഭാഗമായി ദുബായിലെ ലോകപ്രശസ്തമായ ബുര്‍ജ് ഖലീഫയില്‍ ബിസിനസ് സമ്മേളനവും UAE യിലെ മലയാളി സമൂഹത്തെ പങ്കെടുപ്പിച്ചുകൊണ്ട് പാചകമത്സരവും സംഘടിപ്പിക്കും. വേള്‍ഡ് മലയാളി ഫെഡറേഷന്റെ ദുബായ് സ്റ്റേറ്റ് കൗൺസിലിന് കീഴിലുള്ള ബിസിനസ് ഫോറമാണ് വര്‍ഗീസ് മൂലന്‍സ് ഗ്രൂപ്പിന്റെയും ജയ് മസാലയുടെയും സഹകരണത്തോടെ ഈ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. യു.എ.ഇയിലെ സംരംഭകര്‍ക്കിടയില്‍ പുതിയ വ്യാപാരബന്ധങ്ങളും നിക്ഷേപസാധ്യതകളും സഹകരണങ്ങളും വളര്‍ത്തുന്നതിനും മലയാളി സമൂഹത്തിന് കൂടുതല്‍ ബിസിനസ് അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഈ സംഗമം വഴിയൊരുക്കുമെന്ന് വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്നകുമാർ വ്യക്തമാക്കി. കേരളം ഇനിയും പ്രയോജനപ്പെടുത്താത്ത ബ്ലൂ എക്കണോമി പോലെയുള്ള സാദ്ധ്യതകൾ പ്രവാസി മലയാളികൾക്ക് മുന്നിൽ തുറന്നു കൊടുക്കുക വിധത്തിലുള്ള ബിസിനസ് കൂടിക്കാഴ്ചകൾ നടത്താൻ ഈ സംഗമം വഴിയൊരുക്കുമെന്ന് മാരിടൈം ഇന്ത്യ – BRICS ട്രേഡ് കൗൺസിൽ ചെയർമാൻ എൻ എം പണിക്കർ അഭിപ്രായപ്പെട്ടു.

യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലുള്ള പാചകപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചുകൊണ്ട് ആരംഭിക്കുന്ന പാചകമത്സരം തുടര്‍ന്ന് ഘട്ടം ഘട്ടമായി നൂറ്റിയെഴുപത്തിയൊന്ന് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും. പുതുതലമുറയെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങളില്‍ നിന്നും തനത് പാരമ്പര്യ പാചക വൈദഗ്ധ്യങ്ങളിലേക്ക് തിരികെ കൊണ്ടുവരാനാണ് ഈ മത്സരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വർഗീസ് മൂലൻസ് ഗ്രൂപ്പ് ചെയർമാൻ ഡോ. വര്‍ഗീസ് മൂലന്‍ വ്യക്തമാക്കി. ലോകമെമ്പാടുമുള്ള മലയാളികളുടെ തനത് ഭക്ഷണവിഭവങ്ങളും പാചകപാരമ്പര്യങ്ങളും ഒരേ വേദിയില്‍ എത്തിക്കുന്നതിനൊപ്പം പ്രവാസി മലയാളികളുടെ കൂട്ടായ പങ്കാളിത്തത്തിനും സാംസ്‌കാരിക കൈമാറ്റത്തിനും ഈ പരിപാടി വേദിയാകും. വേള്‍ഡ് മലയാളി ഫെഡറേഷന്റെ വിപുലമായ ശൃംഖലയും വര്‍ഗീസ് മൂലന്‍സ് ഗ്രൂപ്പിന്റെ വ്യവസായ രംഗത്തെ പ്രവര്‍ത്തനപരിചയവും ജയ് മസാലയുടെ സഹകരണവും സംയോജിപ്പിച്ച് നടപ്പാക്കുന്ന ഈ സംയുക്ത സംരംഭങ്ങള്‍ മലയാളി സമൂഹത്തിന്റെ കഴിവുകളും സാംസ്‌കാരിക പൈതൃകവും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

വേൾഡ് മലയാളി ഫെഡറേഷന്റെ പ്രമുഖ ഭാരവാഹികൾ

ഡോ. ജെ. രത്നകുമാർ – WMF ഗ്ലോബൽ ചെയർമാൻ ശ്രീമതി ആനി ലിബു – WMF ഗ്ലോബൽ പ്രസിഡന്റ് ശ്രീ. വി.എം. സിദ്ദിഖ് – WMF ഗ്ലോബൽ ട്രഷറർ ശ്രീ. ഏല്യാസ് ഇസഹാക്ക് – WMF ഗ്ലോബൽ വൈസ് പ്രസിഡന്റ് ശ്രീ. റഫീഖ് മരക്കാർ – WMF ഗ്ലോബൽ ചാരിറ്റി കോ-ഓർഡിനേറ്റർ ശ്രീ. നോവിൻ വാസുദേവ് – WMF ഗ്ലോബൽ പി.ആർ. ഫോറം കോ-ഓർഡിനേറ്റർ ശ്രീ. ജോമോൻ പോൾ – WMF ബിസിനസ് ഫോറം ഗ്ലോബൽ കോ-ഓർഡിനേറ്റർ അഡ്വ. സുധീർ ദേവരാജൻ – WMF യു.എ.ഇ. നാഷണൽ പ്രസിഡന്റ് ശ്രീ. ഷാഫി അഷ്റഫ് – WMF ദുബായ് കൗൺസിൽ പ്രസിഡന്റ് ശ്രീ. ടി.ബി. നസർ – WMF കേരള സ്റ്റേറ്റ് പ്രസിഡന്റ് മുഖ്യ രക്ഷാധികാരികൾ ഡോ. വർഗീസ് മൂലൻ ചെയർമാൻ – വർഗീസ് മൂലൻസ് ഗ്രൂപ്പ് & ജയ് മസാല ട്രേഡ് കമ്മീഷണർ – ഇന്ത്യ–കോമൺവെൽത്ത് ട്രേഡ് കൗൺസിൽ ദേശീയ ചെയർമാൻ – ആന്റി കറപ്ഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ശ്രീ. എൻ.എം. പണിക്കർ ചെയർമാൻ – എക്സ്പെർട്ട് യുണൈറ്റഡ് മറൈൻ & ഗ്രൂപ്പ് ഓഫ് കമ്പനീസ്& ചെയർമാൻ – മാരിടൈം ഇന്ത്യ – BRICS ട്രേഡ് കൗൺസിൽ

GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜
📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കെ. സുധാകരൻ ദുബായിൽ തടങ്കലിലെന്ന് റിപ്പോർട്ട്; സർക്കാർ സഹായം തേടി മകൻ സംഞ്ജോഗ്

കെ. സുധാകരൻ ദുബായിൽ തടങ്കലിലെന്ന് റിപ്പോർട്ട്; സർക്കാർ സഹായം തേടി മകൻ സംഞ്ജോഗ്

13 മണിക്കൂർ മുൻപ്
ഹോർമുസ് പ്രതിസന്ധിയും വ്യോമഗതാഗത തടസ്സവും; കൊൽക്കത്തയിലെ തുകൽ, മത്സ്യ കയറ്റുമതി മേഖലയിൽ വൻ തിരിച്ചടി

ഹോർമുസ് പ്രതിസന്ധിയും വ്യോമഗതാഗത തടസ്സവും; കൊൽക്കത്തയിലെ തുകൽ, മത്സ്യ കയറ്റുമതി മേഖലയിൽ വൻ തിരിച്ചടി

26 Nov 2026
മിഡിൽ ഈസ്റ്റ് യുദ്ധം: യുഎഇ നിവാസികൾ ഇന്ന് രാത്രി അറിഞ്ഞിരിക്കേണ്ട ഏഴ് പ്രധാന കാര്യങ്ങൾ

മിഡിൽ ഈസ്റ്റ് യുദ്ധം: യുഎഇ നിവാസികൾ ഇന്ന് രാത്രി അറിഞ്ഞിരിക്കേണ്ട ഏഴ് പ്രധാന കാര്യങ്ങൾ

25 Nov 2026
15 വയസ്സുകാരന് 28 സിക്സറുകൾ അടിക്കാനാകില്ല; വൈഭവ് സൂര്യവംശിക്ക് 21 വയസ്സെങ്കിലും കാണും, ആരോപണവുമായി പാക് മുൻ താരം

15 വയസ്സുകാരന് 28 സിക്സറുകൾ അടിക്കാനാകില്ല; വൈഭവ് സൂര്യവംശിക്ക് 21 വയസ്സെങ്കിലും കാണും, ആരോപണവുമായി പാക് മുൻ താരം

25 Nov 2026
എഫ് ട്യൂൺ ഫെയ്‌സ് ക്രീമിന്റെ വെബ്സൈറ്റ് പൂട്ടി; റീപാക്കിങ് കേന്ദ്രങ്ങൾ തേടി പൊലീസ്

എഫ് ട്യൂൺ ഫെയ്‌സ് ക്രീമിന്റെ വെബ്സൈറ്റ് പൂട്ടി; റീപാക്കിങ് കേന്ദ്രങ്ങൾ തേടി പൊലീസ്

25 Nov 2026
റാസൽഖൈമ വാഹനാപകടം: മരിച്ചവരിൽ രണ്ട് മലയാളികൾ; തിരിച്ചറിഞ്ഞത് കണ്ണൂർ സ്വദേശികളെ

റാസൽഖൈമ വാഹനാപകടം: മരിച്ചവരിൽ രണ്ട് മലയാളികൾ; തിരിച്ചറിഞ്ഞത് കണ്ണൂർ സ്വദേശികളെ

25 Nov 2026
⭐ Google-ൽ Metro Journal-നെ Preferred source ആക്കൂ
🗞️ ഇന്നത്തെ പ്രധാന വാർത്തകൾ · 🌧️ മഴ സാധ്യത · 📢 അവധി · 📋 ഫലങ്ങൾ