
അബുദാബി: പൊതുവില്‍ മൂടിക്കെട്ടിയ കാലാവസ്ഥയാവും രാജ്യത്ത് അനുഭവപ്പെടുകയെന്നും ചില സ്ഥലങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തീരപ്രദേശങ്ങള്‍, കിഴക്കു പടിഞ്ഞാറന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് നേരിയതോതില്‍ മഴയുണ്ടാകുക. മിതമായതോ, നേരിയതോതിലോയുള്ള മഴ നാളെ വരെ തുടരാന്‍ സാധ്യതയുണ്ട്.
പൊതുവില്‍ ഈര്‍പ്പമുള്ള കാലാവസ്ഥയും അനുഭവപ്പെടുക തിങ്കളാഴ്ച രാത്രിയിലും ചൊവ്വാഴ്ച രാവിലെയും അന്തരീക്ഷ ഈര്‍പ്പം കൂടുതലായിരിക്കും. ഉള്‍നാടന്‍ പ്രദേശങ്ങളിലായിരിക്കും ഇത് കൂടുതല്‍ പ്രകടമാവുക.
അബുദാബിയില്‍ താപനില 23 ഡിഗ്രി സെല്‍ഷ്യസിനും 31 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. ദുബായില്‍ 28 ഡിഗ്രി സെല്‍ഷ്യസിനും 23 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. വിവിധ പ്രദേശങ്ങളില്‍ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 10 മുതല്‍ 25 കിലോമീറ്റര്‍ വരെയാവും കാറ്റിന്റെ വേഗത. എന്നാല്‍ ചില സമയങ്ങളില്‍ 40 കിലോമീറ്റര്‍ വരെ വേഗത കൈവരിച്ചേക്കാം. അറേബ്യന്‍ ഗള്‍ഫും ഒമാന്‍ കടലും ചെറിയതോതില്‍ പ്രക്ഷുബ്ധമാമാവാന് ഇടയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.