GulfSaudi Arabia

മക്കയും മദീനയും സന്ദര്‍ശിക്കുന്നവര്‍ക്ക് കൂടുതല്‍ ആത്മീയ അനുഭവം പകരാന്‍ ഇരുഹറം കാര്യാലയം

മക്ക: വിശുദ്ധ നഗരങ്ങളായ മക്കയും മദീനയും സന്ദര്‍ശിക്കാന്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് റമദാന്‍ മാസത്തില്‍ കൂടുതല്‍ ആത്മീയമായ അനുഭൂതി പകരാന്‍ പദ്ധതികളുമായി ഇരുഹറം കാര്യാലയം.

റമദാനിലെ പുണ്യം ഊന്നി പറയുക, ഇരു ഹറമുകളുടെയും പദവി ഉദ്‌ഘോഷിക്കുക, പുണ്യങ്ങളുടെ മഹത്വത്തെക്കുറിച്ച് തീര്‍ത്ഥാടകരിലും സന്ദര്‍ശകരിലും അവബോധം ഉണ്ടാക്കുക, അതിഥികളെ മികച്ച രീതിയില്‍ സേവിക്കുക, അവരുടെ ആരാധനാ അനുഭവം വര്‍ദ്ധിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് റമദാന്‍ പ്രവര്‍ത്തന പദ്ധതി കാര്യാലയം ആവിഷ്‌കരിച്ചിരിക്കുന്നത്.

ഇരു ഹറം മതകാര്യമേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍ സുധൈസാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 10 മേഖലകളായി തിരിച്ചായിരിക്കും റമദാന്‍ പ്രവര്‍ത്തന പദ്ധതി നടപ്പാക്കുകയെന്ന് അല്‍സുദൈസ് വ്യക്തമാക്കി. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ബൗദ്ധികവും വൈജ്ഞാനികവുമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും പദ്ധതി തയ്യാറാക്കിയതായും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!