World
മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; ആശുപത്രി ചാപ്പലിലെ പ്രാർഥനയിൽ പങ്കെടുത്തു

റോമിലെ ജെമല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ആശുപത്രിക്കുള്ളിലെ ചാപ്പലിൽ ഇന്നലെ മാർപാപ്പ പ്രാർഥനയിൽ പങ്കെടുത്തു. അപകടകരമായ അവസ്ഥ തരണം ചെയ്‌തെങ്കിലും ആരോഗ്യസ്ഥിതി സങ്കീർണമായി തുടരുകയാണ്
ഓക്‌സിജൻ തെറാപ്പി തുടരുന്നുണ്ട്. മാർപാപ്പ രാത്രി നന്നായി ഉറങ്ങിയതായി ഡോക്ടേഴ്‌സ് അറിയിച്ചു. മൂക്കിൽ ട്യൂബിലൂടെ ഓക്‌സിജൻ നൽകിയിരുന്നത് ഓക്‌സിജൻ മാസ്‌കിലൂടെയാക്കി.
ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് ഈ മാസം 14നാണ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തത്തിലെ ഗുരുതരമായ അണുബാധയായ സെപ്‌സിസ് ആരംഭിക്കുന്നതാണ് പോപ് നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു.