Kerala
എന്റെ മകൻ പോയി അല്ലേ; രണ്ടാമത്തെ മകൻ അഫ്‌സാന്റെ മരണവിവരം മാതാവ് ഷെമിയെ അറിയിച്ചു

വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ രണ്ടാമത്തെ മകൻ അഫ്‌സാന്റെ മരണവിവരം അറിഞ്ഞ് മാതാവ് ഷെമി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചാണ് ഭർത്താവ് അബ്ദുൽ റഹീമിന്റെ സാന്നിധ്യത്തിൽ ബന്ധുക്കൾ വിവരം അറിയിച്ചത്. എന്റെ മകൻ പോയി അല്ലേ എന്നായിരുന്നു ഷെമിയുടെ പ്രതികരണം
സൈക്യാട്രി വിഭാഗം ഡോക്ടർമാരും മരണവാർത്ത അറിയിക്കുമ്പോൾ ഒപ്പമുണ്ടായിരുന്നു. ഒരു മരണത്തെ കുറിച്ച് മാത്രമേ ഷെമി അറിഞ്ഞിട്ടുള്ളു. മറ്റ് വിവരങ്ങൾ അറിയിക്കാനാകുന്ന മാനസികാവസ്ഥയിൽ അല്ല ഇവരെന്ന് ഡോക്ടർമാർ അറിയിച്ചു.
അഫാൻ ഇളയ സഹോദരനായ അഫ്‌സാനെ കൊലപ്പെടുത്തിയ വിവരം ഷെമി ഇതുവരെ അറിഞ്ഞിരുന്നില്ല. അതേസമയം അഫാനെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.