Kerala

മലപ്പുറം കരുവാരക്കുണ്ട് എസ്റ്റേറ്റിൽ കടുവയിറങ്ങി; സ്ഥിരീകരിച്ച് വനംവകുപ്പ്

മലപ്പുറം കരുവാരക്കുണ്ട് കേരള എസ്റ്റേറ്റിൽ കടുവയിറങ്ങി. എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളികളാണ് ഇന്ന് രാവിലെ കടുവയെ കണ്ടത്. ഉടൻ ഇവർ വനംവകുപ്പിനെ വിവരം അറിയിച്ചു. ഡിഎഫ്ഒ അടക്കമുള്ള ആർആർടി സംഘം സ്ഥലത്തെതതി പരിശോധന നടത്തി. കടുവയുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചു

പശ്ചിമഘട്ടത്തിന്റെ താഴ്‌വാര മേഖലയാണിത്. കടുവയെ കണ്ട മേഖലയിൽ ജനവാസമില്ലെങ്കിലും ഏക്കർ കണക്കിന് റബർ തോട്ടമാണിവിടെ. ടാപ്പിംഗ് തൊഴിലാളികൾ നിരന്തരം ജോലിയിൽ ഏർപ്പെടുന്ന സ്ഥലമാണ്. എസ്റ്റേറ്റിന് താഴെ വശം ജനവാസമേഖലയാണ്

അടുത്തിടെ കരുവാരക്കുണ്ടിൽ കടുവയിറങ്ങിയെന്ന് അവകാശപ്പെട്ട് പ്രചരിപ്പിച്ച വീഡിയോ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. വീഡിയോ പ്രചരിപ്പിച്ചയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Related Articles

Back to top button
error: Content is protected !!