ലൗ ജിഹാദ് പരാമർശം: പി സി ജോർജിനെതിരെ ഇന്ന് കേസെടുത്തേക്കും

ലൗ ജിഹാദ് പരാമർശത്തിൽ ബിജെപി നേതാവ് പിസി ജോർജിനെതിരെ ഇന്ന് കേസെടുത്തേക്കും. ഇക്കാര്യത്തിൽ ഉന്നത പോലീസുദ്യോഗസ്ഥരുടെ നിർദേശം കാത്തിരിക്കുകയാണ് പോലീസ്. പിസി ജോർജിനെതിരെ ഇതുവരെ മൂന്ന് പരാതികൾ പോലീസിന് ലഭിച്ചിട്ടുണ്ട്
തൊടുപുഴയിൽ നിന്നും പാലായിൽ നിന്നും പിസി ജോർജിനെതിരെ ഡിജിപിക്കും പരാതി ലഭിച്ചിട്ടുണ്ട്. യൂത്ത് ലീഗാണ് പാലായിൽ പരാതി നൽകിയത്. ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ട കേസിലെ ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്നും യൂത്ത് ലീഗ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തൊടുപുഴയിൽ യൂത്ത് കോൺഗ്രസാണ് പരാതി നൽകിയത്
കേരളത്തിൽ ലൗ ജിഹാദ് വർധിക്കുന്നുവെന്നാണ് പിസി ജോർജ് പറഞ്ഞത്. മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു. ഇതിൽ 41 പേരെ മാത്രമാണ് തിരികെ കിട്ടിയത്. ക്രിസ്ത്യാനികൾ 24 വയസിന് മുമ്പ് പെൺകുട്ടികളെ കല്യാണം കഴിപ്പിക്കാൻ തയ്യാറാകണമെന്നും പിസി ജോർജ് പറഞ്ഞിരുന്നു.