Kerala

താമരശ്ശേരിയിൽ നിന്നും കാണാതായ 13കാരിയെ നാട്ടിലെത്തിച്ചു; ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയിൽ

കോഴിക്കോട് താമരശ്ശേരിയിൽ നിന്നും കാണാതായ 13കാരിയെ നാട്ടിലെത്തിച്ചു. ബംഗളൂരുവിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന ബന്ധുവായ മുഹമ്മദ് അജ്‌നാസ് പോലീസ് കസ്റ്റഡിയിലാണ്. കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും

കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം യുവാവിന്റെ മേൽ ഏതെല്ലാം വകുപ്പുകൾ ചുമത്തണമെന്ന് തീരുമാനിക്കും. മാർച്ച് 11ന് രാവിലെ ഒമ്പത് മണി മുതലാണ് എട്ടാം ക്ലാസ് വിദ്യാർഥിനിയെ കാണാതായത്. സ്‌കൂളിലേക്ക് പരീക്ഷ എഴുതാൻ പോയതായിരുന്നു

ഇരുവരും 14ാം തീയതി തൃശ്ശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ എത്തിയ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ തിരിച്ചറിയൽ രേഖ ഇല്ലാത്തതിനാൽ റൂം നൽകിയില്ല. പിന്നീട് വാർത്ത കണ്ട് കുട്ടിയെ തിരിച്ചറിഞ്ഞ ലോഡ്ജിലെ ജീവനക്കാരൻ ദൃശ്യങ്ങൾ പോലീസിന് കൈമാറുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!