Kerala
മദ്യപാനത്തിനിടെ തർക്കം: കിളിമാനൂരിൽ യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ചു കൊന്നു

തിരുവനന്തപുരം കിളിമാനൂരിൽ മദ്യപാനത്തിനിടെ യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ചു കൊന്നു. കിളിമാനൂർ കാട്ടുംപുറത്താണ് സംഭവം. കിളിമാനൂർ സ്വദേശി അഭിലാഷാണ്(28) കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് അരുണിനെ(38) പോലീസ് കസ്റ്റഡിയിലെടുത്തു.
പന്തടിക്കളത്തെ അരുണിന്റെ വീട്ടിൽ വെച്ച് ഇരുവരും മദ്യപിക്കുന്നതിനിടെയാണ് തർക്കമുണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. അരുണിന്റെ ഭാര്യയോട് അഭിലാഷ് മോശമായി പെരുമാറിയതാണ് തർക്കത്തിലേക്ക് നയിച്ചത്
വാക്കുതർക്കത്തിനിടെ വീട്ടിലുണ്ടായിരുന്ന ആയുധമെടുത്ത് അരുൺ അഭിലാഷിന്റെ തലയ്ക്കടിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.