ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് സുരേഷിനെ പിരിച്ചുവിട്ടു

തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ട്രെയിനിന് മുന്നില്‍ ചാടി മരിച്ച സംഭവത്തില്‍, സുഹൃത്തും, ഐബി ഉദ്യോഗസ്ഥനുമായ സുകാന്ത് സുരേഷിനെ പിരിച്ചുവിട്ടു. കേസില്‍ പ്രതിയായതോടെയാണ് വകുപ്പുതല അന്വേഷണം നടത്തി നടപടിയെടുത്തത്. കൊച്ചി വിമാനത്താവളത്തില്‍ പ്രൊബേഷണറി ഓഫീസറായിരുന്നു സുകാന്ത് സുരേഷ്. നേരത്തെ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് ഐബിക്ക് കൈമാറിയിരുന്നു.
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ ഗുരുതര വകുപ്പുകള്‍ ചുമത്തി പ്രതിചേര്‍ത്തതോടെയാണ് സുകാന്തിനെതിരെ വകുപ്പുതല നടപടികള്‍ ഐ ബി വേഗത്തിലാക്കിയത്. ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും പുറത്താക്കുന്നതിനാണ് നീക്കമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. പ്രൊബേഷന്‍ സമയമായതിനാല്‍ നിയമ തടസങ്ങള്‍ ഇല്ലെന്ന് ഐ ബി വിലയിരുത്തുകയും ചെയ്തു. സുകാന്ത് ജോലി ചെയ്തിരുന്ന കൊച്ചി വിമാനത്താവളത്തിന്റെ ചുമതലയുള്ള കൃഷ്ണരാജ് ഐപിഎസ് ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തുന്നതായും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.