National

രാഷ്ട്രപതി ദ്രൗപദി മുർമു വത്തിക്കാനിലേക്ക്; ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കും

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി രാഷ്ട്രപതി ദ്രൗപദി മുർമു വത്തിക്കാനിലേക്ക്. ഇന്ന് റോമിലെത്തുന്ന രാഷ്ട്രപതി വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ മാർപാപ്പക്ക് ആദരാഞ്ജലി അർപ്പിക്കും. നാളെ നടക്കുന്ന കബറടക്ക ചടങ്ങിൽ രാഷ്ട്രപതി ഇന്ത്യയെ പ്രതിനിധീകരിക്കും.

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കൂടിയാലോചനയിലാണ് ഏറ്റവും ഉന്നതതലത്തിൽ തന്നെ ഇന്ത്യൻ പ്രതിനിധി സംസ്‌കാര ചടങ്ങിൽ പങ്കെടുക്കണമെന്ന തീരുമാനമായത്. മാർപാപ്പയോടുള്ള ആദരസൂചകമായി ഇന്ത്യയിൽ മൂന്ന് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചി്ടുണ്ട്.

്അതേസമയം ഫ്രാൻസിസ് മാർപാപ്പക്ക് ആദരാഞ്ജലി അർപ്പിക്കാനായി ലോകമെമ്പാടു നിന്നുമുള്ള വിശ്വാസികൾ വത്തിക്കാനിലേക്ക് ഒഴുകുകയാണ്. ശനിയാഴ്ച സംസ്‌കാരത്തിന് മുമ്പ് അന്തിമോപചാരം അർപ്പിക്കാനുള്ള അവസാന അവസരം അശരണരുടെ സംഘത്തിനായിരിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. നാളെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്‌കാര ചടങ്ങ് നടക്കുക.

Related Articles

Back to top button
error: Content is protected !!