Kerala
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കിയേക്കും

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കുമെന്ന് റിപ്പോർട്ട്. കേസിലെ മുഖ്യപ്രതി തസ്ലീമയും ശ്രീനാഥ് ഭാസിയുമായുള്ള വാട്‌സാപ്പ് ചാറ്റ് നേരത്തെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
നടപടിക്രമങ്ങൾക്കായി ശ്രീനാഥ് ഭാസിയെ അന്വേഷണ സംഘം അടുത്ത ദിവസം വിളിച്ചുവരുത്തും. അതേസമയം കേസിലെ പ്രതികളായ തസ്ലീമ സുൽത്താനയുടെയും ഭർത്താവ് സുൽത്താന്റെയും ജാമ്യാപേക്ഷ കോടതി ഇന്ന് തള്ളി.
ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസുമായി ബന്ധപ്പെട്ട് ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, മോഡൽ സൗമ്യ എന്നിവരെ എക്‌സൈസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.