മുഴുവൻ സമയവും കണ്ണ് മൂടിക്കെട്ടി, ഉറങ്ങാൻ പോലും അനുവദിച്ചില്ല; പാക് കസ്റ്റഡിയിലെ പീഡനങ്ങൾ വെളിപ്പെടുത്തി ബിഎസ്എഫ് ജവാൻ

അബദ്ധത്തിൽ അതിർത്തി കടന്നതിന് പാക് സൈന്യം പിടികൂടി പിന്നീട് വിട്ടയച്ച ബിഎസ്എഫ് ജവാനെ പാക് റേഞ്ചേഴ്‌സ് മാനസികമായി പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തൽ. കേന്ദ്ര ഏജൻസികൾ പൂർണംകുമാർ ഷാ എന്ന പി കെ ഷായിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയാണ്.
ഭൂരിഭാഗം സമയവും പാക് റേഞ്ചേഴ്‌സ് തന്റെ കണ്ണ് മൂടിക്കെട്ടിയിരുന്നുവെന്നും ഉറങ്ങാൻ പോലും അനുവദിച്ചില്ലെന്നും അസഭ്യം പറഞ്ഞില്ലെന്നും പികെ ഷാ ഏജൻസികളോട് റഞ്ഞു. അതേസമയം ശാരീരികമായി ഉപദ്രവിച്ചില്ലെന്നും പികെ ഷാ അറിയിച്ചു. 21 ദിവസമാണ് ബിഎസ്എഫ് ജവാൻ പാക് കസ്റ്റഡിയിൽ കഴിഞ്ഞത്
ഇന്ത്യ-പാക് സംഘർഷം രൂക്ഷമായ സമയത്തൊക്കെ പികെ ഷാ പാക്കിസ്ഥാന്റെ കസ്റ്റഡിയിലായിരുന്നു. പല്ല് തേക്കാൻ പോലും അവർ തന്നെ അനുവദിച്ചില്ലെന്ന് പികെ ഷാ പറഞ്ഞു. മൂന്ന് സ്ഥലങ്ങളിലേക്ക് തന്നെ കൊണ്ടുപോയി. കണ്ണ് മൂടിക്കെട്ടിയതിനാൽ ഇതെവിടെയൊക്കെ എന്ന് മനസിലാക്കാൻ സാധിച്ചില്ല
പലരുടെയും കോൺടാക്ട് വിവരങ്ങൾ പാക് റേഞ്ചേഴ്‌സ് തന്നോട് ചോദിച്ചെന്നും പികെ ഷാ പറഞ്ഞു. ഇന്ത്യ-പാക് വെടിനിർത്തലിന് ശേഷമാണ് പികെ ഷായെ പാക്കിസ്ഥാൻ ഇന്ത്യക്ക് കൈമാറിയത്.