Kerala
പ്ലസ് ടു പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും; ഫലം ഈ വെബ്സൈറ്റുകൾ വഴി അറിയാം

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും.
ഫലം ഓൺലൈനായി അറിയാം
വൈകിട്ട് 3:30 മുതൽ താഴെ പറയുന്ന വെബ്സൈറ്റുകളിലൂടെ വിദ്യാർഥികൾക്ക് ഫലം അറിയാം:
www.results.hse.kerala.gov.in
www.prd.kerala.gov.in
results.kerala.gov.in
examresults.kerala.gov.in
result.kerala.gov.in
results.digilocker.gov.in
www.results.kite.kerala.gov.in
ഈ വർഷം 4,44,707 വിദ്യാർഥികളാണ് ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 26,178 പേരും പരീക്ഷയെഴുതി. മാർച്ച് 6 മുതൽ 29 വരെയായിരുന്നു പരീക്ഷകൾ നടന്നത്. കഴിഞ്ഞ വർഷം ഹയർ സെക്കൻഡറിയിൽ 78.69% വിജയശതമാനം രേഖപ്പെടുത്തിയിരുന്നു. 2012-ലെ 88.08% ആണ് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന വിജയശതമാനം.