Kerala

മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമാതാക്കൾക്ക് തിരിച്ചടി. കേസ് റദ്ദാക്കണമെന്ന നിർമാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളി. ഷോൺ ആന്റണി, ബാബു ഷാഹിർ, നടൻ സൗബിൻ ഷാഹിർ എന്നിവർ നൽകിയ ഹർജിയാണ് തള്ളിയത്.

കേസിൽ പോലീസിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹർജി നിലനിൽക്കുന്നതിനാലാണ് പ്രതികൾക്ക് ഇടക്കാല ജാമ്യം ലഭിച്ചത്. ഹർജി തള്ളിയതിനാൽ തുടരന്വേഷണത്തിൽ ഇവർക്കെതിരെ നടപടിയുണ്ടായേക്കും.

ലാഭവിഹിതം നൽകിയില്ലെന്ന മരട് സ്വദേശി സിറാജ് വലിയതുറയിലിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. സിറാജ് സിനിമക്ക് വേണ്ടി നൽകേണ്ടിയിരുന്ന പണം കൃത്യസമയത്ത് നൽകാതിരിക്കുകയും പണം ലഭിക്കാത്തതിനാൽ ഷൂട്ട് ഷെഡ്യൂൾ മുടങ്ങുകയും ചെയ്തതായി നിർമാതാക്കൾ വാദിച്ചിരുന്നു.

Related Articles

Back to top button
error: Content is protected !!