Kerala
ആലത്തൂരിൽ അറ്റുകുറ്റപ്പണിക്കിടെ ദേശീയപാത ഇടിഞ്ഞുതാണു; റോഡിൽ ഗർത്തം രൂപപ്പെട്ടു

ആലത്തൂരിൽ ദേശീയപാത ഇടിഞ്ഞുതാണു. അറ്റുകുറ്റപ്പണിക്കിടെയാണ് പാലക്കാട്-തൃശ്ശൂർ ദേശീയപാതിയിൽ ആലത്തൂർ സ്വാതി ജംഗ്ഷന് സമീപം റോഡ് ഇടിഞ്ഞുതാഴ്ന്നത്. ഇവിടെ വലിയ കുഴി രൂപപ്പെട്ടു. ഓടിയുടെ നിർമാണം ഇവിടെ നടക്കുന്നുണ്ട്. ഒരു ഭാഗത്തെ പാത അടച്ചാണ് പണി നടന്നിരുന്നത്
വലതുഭാഗത്ത് കൂടി വാഹനങ്ങൾ പോകുന്നിടത്തും വിള്ളലുകളുണ്ടായി. ഇന്നലെ പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു. സംസ്ഥാനത്ത് ദേശീയപാതയിൽ വിള്ളലുകളുണ്ടാകുന്നത് പതിവാകുകയാണ്. നേരത്തെ മലപ്പുറത്ത് കൂരിയാട് ദേശീയപാത ഇടിഞ്ഞുതാണിരുന്നു.
കൂരിയാട് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവത്തിൽ കരാർ കമ്പനിയായ കെഎൻആർ കൺസ്ട്രക്ഷന് ദേശീയപാത അതോറിറ്റി വിലക്കേർപ്പെടുത്തിയിരുന്നു. പുതിയ ടെൻഡറുകളിൽ പങ്കെടുക്കുന്നതിനാണ് വിലക്ക്.