Kerala
കോട്ടയത്ത് ജീപ്പും പിക്കപ് വാനും കൂട്ടിയിടിച്ചു; രണ്ട് മരണം, മൂന്ന് പേർക്ക് പരുക്ക്

കോട്ടയത്ത് ജീപ്പും പിക്കപ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ജീപ്പിലുണ്ടായിരുന്ന കൊല്ലാട് കുഴീക്കൽ ജയ്‌മോൻ ജോസഫ്(43), അർജുൻ(19) എന്നിവരാണ് മരിച്ചത്.
പരുക്കേറ്റ ജാദവ് എന്ന യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ജീപ്പിനുള്ളിൽ കുടുങ്ങിപ്പോയ ജയ്‌മോനെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
പിക്കപ്പിലുണ്ടായിരുന്ന രണ്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരുടെ പരുക്ക് ഗുരുതരമല്ല. നിയന്ത്രണം വിട്ട വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു.