Kerala
ആലപ്പുഴയിലെ 28കാരിയുടെ കൊലപാതകം: അമ്മയും അമ്മാവനും കൂടി അറസ്റ്റിൽ

ആലപ്പുഴ ഓമനപ്പുഴയിൽ 28കാരിയായ മകളെ പിതാവ് കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തിയ കേസിൽ കൂടുതൽ അറസ്റ്റ്. മരിച്ച എയ്ഞ്ചൽ ജാസ്മിന്റെ അമ്മയെയും അമ്മാവനെയുമാണ് കസ്റ്റഡിയിലെടുത്തത്. അമ്മ ജെസിയും അമ്മാവൻ അലോഷ്യസുമാണ് ഇന്ന് അറസ്റ്റിലായത്.
കൊല നടത്തിയ പിതാവ് ജിസ്‌മോൻ എന്ന ഫ്രാൻസിസിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. വീട്ടുകാർക്ക് മുന്നിൽ വെച്ചാണ് എയ്ഞ്ചൽ ജാസ്മിനെ കൊലപ്പെടുത്തിയതെന്ന വിവരമുണ്ടായിരുന്നു. കൊലപാതക വിവരം ബന്ധുക്കൾ മറച്ചുവെച്ചതായി പോലീസ് പറയുന്നു
കൊല നടക്കുന്ന സമയത്ത് ഒപ്പമുണ്ടായിരുന്നതായി മാതാവ് ജെസിയും പോലീസിന് മൊഴി നൽകിയിരുന്നു. എയ്ഞ്ചൽ ജാസ്മിന്റെ രാത്രികാല യാത്രകളെ ചൊല്ലിയുള്ള വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.