Kerala
പ്രിയങ്ക ഗാന്ധിയെ കാണാനില്ല, അന്വേഷിച്ച് കണ്ടെത്തണം; പോലീസിൽ പരാതിയുമായി ബിജെപി

വയനാട് എംപി പ്രിയങ്ക ഗാന്ധിയെ കാണാനില്ലെന്ന് പോലീസിൽ പരാതി. ബിജെപി പട്ടിക വർഗ മോർച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദൻ പള്ളിയറയാണ് വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. എംപിയെ മൂന്ന് മാസമായി കാണാനില്ലെന്നാണ് പരാതി
നിരവധി ആളുകൾ കൊല്ലപ്പെട്ട ഉരുൾപൊട്ടൽ ദുരന്തസ്ഥലത്ത് പ്രിയങ്കയെ കണ്ടില്ല. ആദിവാസി വിഷയങ്ങളിലും എംപിയെ കാണാനില്ല. പരാതി സ്വീകരിച്ച് എംപിയെ കണ്ടെത്തി തരണമെന്നാണ് മുകുന്ദൻ ആവശ്യപ്പെടുന്നത്.
നേരത്തെ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയെ കാണാനില്ലെന്ന് പറഞ്ഞ് കെ എസ് യു തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ പോലീസിൽ പരാതി നൽകിയിരുന്നു. ഛത്തിസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റിന് ശേഷമാണ് സുരേഷ് ഗോപിയെ കാണാതായതെന്നാണ് പരാതിയിൽ പറയുന്നത്.