Kerala

വോട്ട് കൊള്ള ആരോപണം: സംസ്ഥാനത്ത് ഇന്ന് കോൺഗ്രസിന്റെ ഫ്രീഡം നൈറ്റ് മാർച്ച്

സംസ്ഥാന വ്യാപകമായി കോൺഗ്രസ് ഇന്ന് ഫ്രീഡം നൈറ്റ് മാർച്ച് സംഘടിപ്പിക്കും. വോട്ട് കൊള്ള ആരോപണത്തിൽ രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കെ.പി.സി.സിയുടെ ഫ്രീഡം നൈറ്റ് മാർച്ച്. പതിനാല് ഡിസിസികളുടെയും നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കാനാണ് കെ.പി.സി.സി നിർദേശം.

എല്ലാ ജില്ലകളിലും രാത്രി എട്ടുമണിക്കാണ് മാർച്ച്. തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനിൽ നിന്ന് പാളയം രക്തസാക്ഷി മണ്ഡലത്തിലേക്കുള്ള നൈറ്റ് മാർച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ നിർവഹിക്കും. കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് വയനാടും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എറണാകുളത്തും മാർച്ചിന് നേതൃത്വം നൽകും.

രമേശ് ചെന്നിത്തല ആലപ്പുഴയിലും, കെ. സുധാകരൻ കണ്ണൂരിലും മാർച്ച് നയിക്കും. അതേസമയം വോട്ട് കൊള്ളയ്ക്കും, ബീഹാർ വോട്ടർപട്ടിക പരിഷ്‌കരണത്തിനുമെതിരെ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന് നടക്കും. ‘വോട്ട് ചോരി’ മുദ്രാവാക്യം മുഴക്കി എല്ലാ ജില്ലകളിലും ഇന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ മെഴുകുതിരി മാർച്ചുകൾ നടത്തും . സംസ്ഥാന തലങ്ങളിലും പ്രധാനപ്പെട്ട നഗരങ്ങളിലും മെഗാ റാലികൾ സംഘടിപ്പിക്കും.

Related Articles

Back to top button
error: Content is protected !!