National

നിമിഷപ്രിയയുടെ വധശിക്ഷ 24നോ 25നോ നടക്കും, മാധ്യമങ്ങൾ വാർത്ത നൽകരുത്; ഹർജിയുമായി കെഎ പോൾ

നിമിഷപ്രിയ കേസിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന ആവശ്യവുമായി ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകനുമായ ഡോ. കെഎ പോൾ സുപ്രീം കോടതിയെ സമീപിച്ചു. ഈ മാസം 24നോ 25നോ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്നും മൂന്ന് ദിവസം ഇതുസംബന്ധിച്ച വാർത്ത നൽകുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നും ഹർജിയിൽ പറയുന്നു

നിമിഷപ്രിയ പറഞ്ഞിട്ടാണ് താൻ കോടതിയിൽ എത്തിയതെന്നും പോൾ അവകാശപ്പെട്ടു. ഹർജിയിൽ അറ്റോർണി ജനറലിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഹർജി തിങ്കളാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. നേരത്തെ തന്റെ ഇടപെടലിന്റെ ഭാഗമായി നിമിഷപ്രിയ ഉടൻ മോചിതയാകുമെന്ന് അവകാശപ്പെട്ടയാളാണ് ഡോ. കെ എ പോൾ.

നിമിഷപ്രിയയുടെ മോചനത്തിന് പണം പിരിക്കാനുള്ള ശ്രമവുമായി ഇയാൾ രംഗത്തുവന്നിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ ബാങ്ക് അക്കൗണ്ടും പങ്കുവെച്ചാണ് 8.3 കോടി രൂപ ആവശ്യമുണ്ടെന്ന് ഇയാളുടെ പ്രചാരണം. എന്നാൽ ഇത് വ്യാജമാണെന്ന് കേന്ദ്രസർക്കാർ തന്നെ വ്യക്തമാക്കുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!