Kerala

ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവം; കുറ്റപത്രം സമർപ്പിച്ചു

ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കിയ സംഭവത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കാലടി സ്വദേശിനി ലിവിയ ജോസ്, തൃപ്പുണിത്തുറ സ്വദേശി നാരായണദാസ് എന്നിവരാണ് കേസിലെ പ്രതികൾ. എക്‌സൈസ് ഉദ്യോഗസ്ഥരെ സാക്ഷികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്

ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയാണ് ലിവിയ. നാരായണദാസും ലിവിയയും ചേർന്നാണ് ബംഗളൂരുവിൽ നിന്ന് വ്യാജ ലഹരി സ്റ്റാമ്പ് കൈക്കലാക്കി ഷീല സണ്ണിയുടെ ബാഗിൽ വെച്ചത്. ലിവിയക്ക് സ്വാഭാവദൂഷ്യമുണ്ടെന്ന് ഷീല ആരോപിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു ലഹരിക്കേസിൽ കുടുക്കാനുള്ള നീക്കം

2023 മാർച്ച് 27നാണ് ഷീലയുടെ സ്‌കൂട്ടറിൽ നിന്നും ലഹരിവസ്തുക്കളെന്ന് പറയുന്ന വസ്തു പിടികൂടിയത്. 72 ദിവസം ഇവർ ജയിലിൽ കഴിഞ്ഞു. പിന്നീട് രാസപരിശോധനയിൽ വ്യാജ ലഹരിയാണെന്ന് വ്യക്തമായതോടെ ഷീലയെ കേസിൽ നിന്ന് ഒഴിവാക്കുകയായിരുന്നു

എക്‌സൈസ് ഉദ്യോഗസ്ഥരോട് ഷീലയുടെ പക്കൽ ലഹരിയുണ്ടെന്ന് പറഞ്ഞത് നാരായണദാസായിരുന്നു. തുടർന്നാണ് ഇയാളിലൂടെ അന്വേഷണം മുന്നോട്ടു കൊണ്ടുപോയത്. തുടർന്ന് ലിവിയയുടെ നിർദേശപ്രകാരമാണ് സ്‌കൂട്ടറിൽ വ്യാജ ലഹരിവസ്തു വെച്ചതെന്ന് ഇയാൾ മൊഴി നൽകുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!