Movies

ഒരുപാട് സന്തോഷം; പുരസ്‌കാരം ആടുജീവിതത്തിൽ പ്രവർത്തിച്ച ഓരോരുത്തർക്കും അർഹിച്ചതാണ്: പൃഥ്വിരാജ്

ആടുജീവിതത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് പൃഥ്വിരാജ് സുകുമാരൻ. ഈ പുരസ്‌കാരം സിനിമയിൽ പ്രവർത്തിച്ച ഓരോരുത്തർക്കും അർഹതയുള്ളതാണ്. ഈ സമയത്ത് ഏറ്റവുമധികം ഓർമിക്കുന്നത് നജീബിനെയും ബെന്യാമിനെയും ഈ സിനിമക്ക് വേണ്ടി തന്റെ ജീവിതത്തിലെ 16 വർഷങ്ങൾ സമർപ്പിച്ച ബ്ലെസിയെയുമാണെന്ന് പൃഥ്വിരാജ് പറഞ്ഞു

പുരസ്‌കാരങ്ങൾ ഒരിക്കലും മോഹിക്കാറില്ല. കിട്ടുമ്പോൾ സന്തോഷിച്ചാൽ മതിയല്ലോയെന്നും താരം പ്രതികരിച്ചു. മികച്ച നടനുള്ള അംഗീകാരം എനിക്ക് ലഭിച്ചു എന്നതിനൊപ്പം തന്നെ ആ സിനിമക്ക് ഇത്രയും അംഗീകാരം കിട്ടി എന്നുള്ളതിലും സന്തോഷമുണ്ട്.

ആ സിനിമക്ക് ലഭിക്കാവുന്നതിൽ ഏറ്റവും വലിയ അംഗീകാരം സിനിമ റിലീസ് ചെയ്തപ്പോൾ ലോകമെമ്പാടുമുള്ള പ്രേക്ഷകർ സിനിമക്ക് അംഗീകാരം തന്നു എന്നതാണ്. സിനിമക്ക് കിട്ടിയ അംഗീകാരങ്ങളിൽ ഏറ്റവും ക്രെഡിറ്റ് കൊടുക്കേണ്ടത് ബ്ലെസി ചേട്ടന് തന്നെയാണെന്നും പൃഥ്വിരാജ് പറഞ്ഞു.

Related Articles

Back to top button