Kerala

വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ആരോപണം, പ്രത്യേക അജണ്ട: രേവതി സമ്പത്തിനെതിരെ പരാതി നൽകി സിദ്ധിഖ്

ലൈംഗിക ആരോപണം ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെ പരാതിയുമായി നടൻ സിദ്ധിഖ്. ഡിജിപിക്കാണ് നടൻ പരാതി നൽകിയത്. ആരോപണത്തിന് പിന്നിൽ അജണ്ടയുണ്ടെന്നും വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ആരോപണം ഉന്നയിക്കുന്നുവെന്നും സിദ്ധിഖ് പരാതിയിൽ പറയുന്നു.

രേവതി സമ്പത്തിന്റെ ആരോപണത്തിന് പിന്നാലെ സിദ്ധിഖ് താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. അമ്മയ്ക്ക് എതിരെ ആരോപണമുണ്ടായപ്പോൾ താനും കെപിഎസി ലളിതയും ചേർന്ന് ഒരു വാർത്താ സമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ നടി തനിക്കെതിരെ ആദ്യം പോസ്റ്റ് ഇട്ടത്

താൻ അഭിനയിച്ച ഒരു സിനിമയുടെ പ്രിവ്യു ഷോയ്ക്ക് എത്തിയപ്പോൾ രേവതിയോട് മോശമായി സംസാരിച്ചെന്നായിരുന്നു പിന്നീട് പലതവണ സോഷ്യൽ മീഡിയകൾ വഴിയും മാധ്യമങ്ങൾ വഴിയും വ്യത്യസ്തമായ ആരോപണങ്ങളാണ് നടി ഉന്നയിച്ചത്.

ഒരു ഘട്ടത്തിൽ പോക്‌സോ കേസ് വരുന്ന തരത്തിൽ പ്രായപൂർത്തിയാകുന്നതിന് മുമ്പാണ് താൻ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതെന്നാണ് നടി ആരോപിച്ചത്. ഇത്തരത്തിൽ വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ആരോപണങ്ങൾ ഉന്നയിക്കുന്നതിലൂടെ പ്രത്യേക അജണ്ടയുണ്ടെന്നും സിദ്ധിഖ് പറയുന്നു.

Related Articles

Back to top button