Kerala

പത്തനംതിട്ടയിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലും സ്‌കൂട്ടറിലും ഇടിച്ചുകയറി; ഒരു മരണം, 2 പേർക്ക് പരുക്ക്

പത്തനംതിട്ട ചെറുകോൽപ്പുഴയിൽ നിയന്ത്രണം വിട്ട കാർ ഒരു ബൈക്കിലും രണ്ട് സ്‌കൂട്ടറിലും ഇടിച്ചുകയറി. അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. വെള്ളിയറ സ്വദേശി ഉണ്ണികൃഷ്ണനാണ് മരിച്ചത്

ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന ഒരാളും മറ്റൊരു സ്‌കൂട്ടർ യാത്രക്കാരിയുമാണ് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലുള്ളത്. അമിത വേഗതയിലെത്തിയ കാർ ഇരുചക്ര വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു

ഒരു ബൈക്കും ഇടിച്ചു തെറിപ്പിച്ചാണ് കാർ നിന്നത്. കാർ ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് സംശയമുണ്ട്.

Related Articles

Back to top button