Kerala
എംഎൽഎ സ്ഥാനം രാജിവെക്കണോയെന്ന് മുകേഷ് വ്യക്തിപരമായി തീരുമാനിക്കണമെന്ന് മന്ത്രി എകെ ശശീന്ദ്രൻ
എംഎൽഎ സ്ഥാനം രാജിവെക്കണോ എന്നത് മുകേഷ് വ്യക്തിപരമായി തീരുമാനിക്കണമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ഒരു പ്രമാണിയെയും സർക്കാർ സംരക്ഷിക്കില്ല. രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് സർക്കാരിന്റെ നിലപാടിന്റെ ഭാഗമാണെന്നും ശശീന്ദ്രൻ പറഞ്ഞു
അതേസമയം മുകേഷ് രാജിവെക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം. ആരോപണം നേരിടുന്ന എംഎൽഎമാർ രാജിവെക്കുന്ന കീഴ് വഴക്കമില്ലെന്ന് സിപിഎം ചൂണ്ടിക്കാട്ടുന്നു. കാസ്റ്റിംഗ് ഡയറക്ടർ ടെസ് ജോസഫ്, നടി മിനു മുനീർ തുടങ്ങിയവരാണ് മുകേഷിനെതിരെ ലൈംഗികാരോപണം ഉയർത്തിയത്.