Kerala
പത്ത് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 52 വർഷം കഠിന തടവ്
പോക്‌സോ കേസിൽ തൃശ്ശൂർ അഴീക്കോട് സ്വദേശിക്ക് 52 വർഷം കഠിന തടവ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ അഴീക്കോട് മേനോൻ ബസാർ സ്വദേശി ബിനുവിനെയാണ് കൊടുങ്ങല്ലൂർ അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്
52 വർഷം കഠിന തടവിന് പുറമെ പ്രതി 2.6 ലക്ഷം രൂപ പിഴയും ഒടുക്കണം. 2022 സെപ്റ്റംബർ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. 10 വയസുള്ള കുട്ടിയെ മിഠായി നൽകാമെന്ന് പറഞ്ഞ് പീഡിപ്പിച്ചെന്നാണ് കേസ്.