വെറും 56,051 പുത്തന്‍ സ്‌കൂട്ടറെന്നു കേട്ടാല്‍ ഞെട്ടില്ലേ?
മുംബൈ: ഇന്ത്യയിലെ പ്രമുഖ നിര്‍മാതാക്കള്‍ പുറത്തിറക്കുന്ന മഹാഭൂരിഭാഗം സ്‌കൂട്ടര്‍ സെഗ്മെന്റുകള്‍ക്കും ഒരു ലക്ഷത്തിന് മുകളില്‍ വില വരുമ്പോള്‍ വെറും 56,051 രൂപക്ക് ഒരു പുത്തന്‍ സ്‌കൂട്ടര്‍ ലഭിക്കുമെന്നു കേട്ടാല്‍ ആരും ഞെട്ടും. ചിലര്‍ അത് വിശ്വസിക്കാനേ ഒരുക്കമാവില്ല. എന്നാല്‍ സംഗതി സത്യമാണ്.
ഇവി വാഹന നിര്‍മാണ രംഗത്തെ വമ്പന്‍മാരായ സീലിയോ ഇബൈക്ക്‌സ് ആണ് അത്തരം ഒരു സ്വപ്‌നതുല്യമായ ഓഫര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. 2021ല്‍ ആണ് സീലിയോ ഓട്ടോ പ്രൈവറ്റ് ലമിറ്റഡ് ആരംഭിക്കുന്നത്. വളരെ കുറഞ്ഞ കാലത്തിനകം കമ്പനിയുടെ വാഹനങ്ങള്‍ നാട്ടില്‍ ട്രെന്റായി മാറി. രണ്ട് ലക്ഷത്തില്‍ അധികം ആളുകളാണ് ഇവരുടെ വാഹനങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയില്‍ നിലവില്‍ സംതൃപ്തിയോടെ കഴിയുന്നത്. നൂറില്‍ അധികം ഡീലര്‍മാരാണ് കമ്പനിയുടെ ശക്തി.
കമ്പനി ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത് പുതിയ ഈവ സീരീസാണ്. സിറ്റി റൈഡര്‍ഡര്‍മാരായ തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, പ്രൊഫഷണലുകള്‍ എന്നിവരെ ആകര്‍ഷിക്കാനാണ് പുതിയ സീരീസ് ലക്ഷ്യമിടുന്നത്. ഈവ, ഈവ ഇക്കോ, ഈവ സെഡ്എക്‌സ്പ്ലസ് എന്നീ മോഡലകളിലാണ് പുതിയ വാഹനം അവിശ്വസനീയമായ വിലക്ക് കമ്പനി ലഭ്യമാക്കുന്നത്.
മുന്നിലും പിന്നിലും ചക്രങ്ങളെ നിയന്ത്രിക്കാന്‍ ഡ്രം ബ്രേക്കുകളാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ഒപ്പം ബിഎല്‍ഡിസി മോട്ടോറുമുള്ള ഈ ഇരുചക്രവാഹനത്തിന് 180 കിലോഗ്രാം വരെ ഭാരം താങ്ങാനാവും. 10,000 കിലോമീറ്റര്‍ അല്ലെങ്കില്‍ ഒരു വര്‍ഷം എന്നതാണ് ഇതിന്റെ വാറണ്ടി കാലം.
ഹൈഡ്രോളിക് ഷോക് അബ്‌സോര്‍ബറുകളും റിവേഴ്‌സ് ഗിയറുംആന്റിതെഫ്റ്റ് മുന്നറിയിപ്പും, ഡിജിറ്റല്‍ ഡിസ്‌പ്ലേയുമെന്നുവേണ്ട മറ്റ് ഇവികളുടെ സവിശേഷതകളെല്ലാം ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഈ സ്‌കൂട്ടര്‍ എങ്ങനെ ഇത്രയും കുറഞ്ഞ വിലക്ക് നല്‍കാന്‍ സാധിക്കുന്നൂവെന്നതാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. വേരിയന്റുകള്‍ മാറുന്നതിന് അനുസരിച്ച് വിലയിലും വര്‍ധനവുണ്ടാവും.