Novel

❤️പറയാതെ പോയ പ്രണയം..❤️ : ഭാഗം 17

രചന: തസ്‌നി

“ഷാനൂ… ” അവളുടെ അരികിലേക്ക് ഓടി പോയി വിളിച്ചെങ്കിലും പെണ്ണിന് നോ മൈൻഡ്….അവൾ ഉമ്മയോട് കത്തിയടിക്കുന്ന തിരക്കിലാണ്…. “ലച്ചൂ “… അവൾ ഉമ്മ കൊടുത്ത മിക്സ്‌ചറിലെ കടല പെറുക്കുന്ന തിരക്കിലാണ്…. ഇങ്ങനെയൊരാൾ തൊള്ള കീറി വിളിക്കുന്നുണ്ടെന്ന ഒരു വിചാരം പോലും അവൾക്കില്ല…. “റിയാ…. ” അവസാന പ്രതീക്ഷയെന്ന മട്ടിൽ അവളുടെ അരികിൽ പോയി വിളിച്ചു…

എവിടെ….അവൾ ഹാനുനോട് വിശേഷങ്ങൾ ചോദിക്കുന്ന തിരക്കിലും… ബാക്കി രണ്ടിനെയും നോക്കിയപ്പോൾ കണ്ടതുമില്ല… ഇത്രയും ദിവസത്തെ എന്റെ അവഗണനയുടെ പരിണിത ഫലമാണിതെന്ന് അറിയാമെങ്കിലും എന്തോ നെഞ്ചിലൊരു വിങ്ങൽ പോലെ…. നിറഞ്ഞ കണ്ണുകൾ തുടച്ചു അവരെയൊക്കെ മറികടന്നു റൂമിലേക്ക് പോകാൻ തിരിയുമ്പോയേക്കും മൂന്നെണ്ണവും ഓടി വന്നു പുറകിൽ നിന്ന് എന്നെ പൊതിഞ്ഞു പിടിച്ചു….

ഇത്രനേരം പിടിച്ചു വെച്ച കണ്ണുനീർ ഒരു തേങ്ങലോടെ പുറത്തേക്ക് വന്നു….. “ഇത്ര സമയം നമ്മൾ അവോയ്ഡ് ചെയ്യുമ്പോയേക്കും നിനക്ക് ഇത്ര ഫീലായെങ്കിൽ ദിവസങ്ങളായി നിന്റെ വിവരമൊന്നും അറിയാത്ത ഞങ്ങളുടെ അവസ്ഥ നീ ചിന്തിച്ചോ … ” ഷാനുന്റെ ചോദ്യത്തിന് എന്റെയടുത്തു മറുപടി ഒന്നും ഉണ്ടായിരുന്നില്ല.. “ഞങ്ങൾ അത്രയ്ക്കും നിനക്ക് അന്യർ ആയിരുന്നോ ഹൈറാ…. ”

അവരുടെ പരിഭവം പറച്ചിലിന്റെയും sneha പ്രകടനത്തിന്റെയും ഇതൊക്കെ കണ്ടു കണ്ണ് നിറയ്ക്കുന്ന ഉമ്മയെ കണ്ടപ്പോൾ അറിയാതെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു… “അല്ല… ഇങ്ങൾ എങ്ങനെയാ വന്നേ…. ” അവരുടെ സ്നേഹപ്രകടനം ഏറ്റു വാങ്ങി കൊണ്ടിരിക്കുമ്പോഴാണ് എനിക്ക് സംശയം തോന്നിയത് “ഈ മുറ്റത്തു ഒരു കാർ നിർത്തിയിട്ടുണ്ടായിരുന്നല്ലോ….

അതാരെങ്കിലും എടുത്ത് കൊണ്ടൊയോ… ” ഇറയത്തേക്ക് കഴുത്തു ചെരിച്ചു നോക്കിക്കൊണ്ടുള്ള ഷാനുവിന്റെ ചോദ്യം കേട്ട് ഞാൻ സ്വയം തലക്കടിച്ചു… “ഡി നീ സ്കൂട്ടി അല്ലാതെ കാറും എടുക്കലുണ്ടോ… ” “ഇന്ന് ഉച്ചയ്ക്ക് ക്യാന്റീനിലേക്ക് പോകുമ്പോ ഐനുക്ക വന്നു, ഹൈറയുടെ വീട്ടിൽ പോകുന്നുണ്ട് വരുന്നോ എന്ന് ചോദിച്ചു…

നിന്നേ കണ്ടിട്ട് ഇത്രയും ദിവസത്തെ മുതലും പലിശയും ഒക്കേ തിരിച്ചു തരേണ്ടത് കൊണ്ട് ഒരുവട്ടം ആലോചിക്ക പോലും ചെയ്യാതെ കാറിലേക്ക് ഓടി കയറി… പിന്നെ മറ്റേ രണ്ട് ഹംകുകളും ഇന്ന് ലീവ് ആണ്, അതാ കാണാതെ …. ” ലെച്ചുവിന്റെ മറുപടി കേട്ട് ഓഹ് എന്നാ രീതിയിൽ തലയാട്ടി…. “എന്ത്. . ആരുടെ കൂടെ…. “അറിയാതെ തന്നെ അലറിപോയി ഓൾ പറഞ്ഞത് ഒന്നൂടെ റീവൈൻഡ് ചെയ്തപ്പോയാണ് ആ നഗ്ന സത്യം തിരിച്ചറിഞ്ഞത്…

“ഐനുക്കാന്റെ കൂടെ…. എന്തേ നീ ആ പേര് ഇതുവരെ കേട്ടിട്ടില്ലേ…. ” ന്യൂട്ടൻ കൂടെ ഉണ്ടെന്ന് അറിഞ്ഞത് മുതൽ ഹൃദയ മിടിപ് കൂടാൻ തുടങ്ങി…. ഹാളിൽ മൊത്തം കണ്ണുകൾ കൊണ്ട് തിരഞ്ഞെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞില്ല… എന്റെ നോട്ടം കണ്ടിട്ടാണെന്ന് തോന്നുന്നു, മൂന്നെണ്ണവും എന്നെ തോണ്ടി എന്റെ റൂമിന്റെ വാതിൽക്കലേക്ക് വിരൽ ചൂണ്ടി…

ശ്വാസം പോലും എടുക്കാൻ മറന്ന് ഒരോട്ടമായിരുന്നു റൂമിലേക്ക്…. റൂമിലെത്തിയപ്പോൾ കണ്ടു ഊരക്ക് കയ്യും കൊടുത്തു റൂം മൊത്തം സൂക്ഷ്മ നിരീക്ഷണം നടത്തുന്ന ന്യൂട്ടനെ . നിങ്ങൾ വിചാരിക്കുന്നുണ്ടാകും എന്താപ്പോ അയിന് മാത്രമെന്ന് ..എന്നാൽ ആർക്കും അറിയാത്ത ഒരു കാര്യമുണ്ട്… ഞാൻ ചെറുതായിട്ട് ചിത്രം വരക്കും…

പ്ലസ് ടു പഠിക്കുമ്പോ ഓയിൽ പൈന്റിങ്ങിന് സ്റ്റേറ്റ് ലെവലിൽ 2nd പ്രൈസ് കിട്ടിയിരുന്നു…. അതിന്റെ ബാക്കി അത്യാവശ്യം ഈ ചുമരുകളിലും കാണാം… എന്തായാലും മൂപ്പര് ഞാൻ വന്നതൊന്നും അറിഞ്ഞിട്ടില്ല…. തലചെരിച്ചു, ടേബിളിലേക്ക് എത്തി നോക്കി. . ഓഹ് സമാധാനം…. ആശ്വാസത്തോടെ നെഞ്ചിൽ കൈവെച്ചു…

രാവിലെ എഴുതിയിട്ട് എടുത്തുവെക്കാൻ മറന്ന ഡയറി ഉണ്ടായിരുന്നു ടേബിളിൽ…. അത്‌ ന്യൂട്ടൻ കാണുമെന്നു പേടിച്ചാണ് ഈ മാരത്തൺ ഓട്ടം നടത്തിയത്…. അതെങ്ങാനും ന്യൂട്ടൻ കണ്ടാൽ എന്റെ എല്ലാ കള്ളിയും വെളിച്ചത്താവും…. “അതേയ് …. താൻ എന്താ ഇവിടെ…. ” സൂക്ഷ്മ നിരീക്ഷണം അവസാനിപ്പിക്കാനുള്ള ഉദ്ദേശമൊന്നും ന്യൂട്ടനില്ലെന്ന്‌ തോന്നിയപ്പോൾ അങ്ങോട്ട് കയറി ചോദിച്ചു…

എന്റെ സൗണ്ട് കേട്ട് തിരിഞ്ഞു നോക്കി ഒരു അഡാർ പുഞ്ചിരി സമ്മാനിച്ചു. . “അതോ …. ഞാൻ ഈ വഴി വന്നപ്പോൾ ഇതിലെ ഒന്നു കയറാമെന്ന് കരുതി… അത്കൊണ്ട് എന്തായി ചിലരുടെ ചിലതൊക്കെ വെളിച്ചത്തായി.. ” ഒരു കള്ള ചിരിയാലെ ന്യൂട്ടൻ പറയുന്നത് കേട്ട് ശ്വാസം എടുക്കാൻ പോലും മറന്ന് പോയി .. ഇനിയിപ്പോ ആ ഡയറി എങ്ങാനും…..

ന്യൂട്ടന്റെ ആ നോട്ടം താങ്ങാൻ ആകാതെ വിയർത്തൊലിക്കാൻ തുടങ്ങി… “മോൾ നന്നായി വിയർക്കുന്നുണ്ടല്ലോ …. ഞാൻ ഈ പൈന്റിങ്ങിനെ കുറിച്ചാ പറഞ്ഞെ… അല്ലാതെ വേറൊന്നുല്ല…. ഏഹ്…. എന്താ ഒരു കള്ള ലക്ഷണം…. ” ഇതും പറഞ്ഞു ന്യൂട്ടൻ അരികിലേക്ക് വരാൻ തുടങ്ങി…. ഹൃദയമിടിപ്പ് വല്ലാതങ്ങ് കൂടാൻ തുടങ്ങിയപ്പോൾ അറിയാതെ കാലുകൾ പിറകോട്ടു ചലിച്ചു..

ടേബിളിന് അരികിലെത്തിയപ്പോൾ ന്യൂട്ടന്റെ നോട്ടം എത്തിയില്ലെന്ന് ഉറപ്പായപ്പോൾ ഡയറി എടുത്ത് നിലത്തേക്കിട്ടു, കാലുകൊണ്ട് മെല്ലെ കട്ടിലിനടിയിലേക്ക് തള്ളി…. എന്റെ കളി കണ്ടു ന്യൂട്ടൻ മൊത്തത്തിൽ ഉഴിഞ്ഞു നോക്കുന്നുണ്ട്…. അധികം നില്കുന്നത് ആരോഗ്യത്തിനു പന്തിയല്ലെന്ന് തോന്നിയപ്പോൾ മെല്ലെ സ്കൂട്ടവൻ നോക്കി…. വാതിലിന് അടുത്തേക്ക് ഓടുമ്പോയേക്കും ഷാളിൽ ന്യൂട്ടന്റെ പിടിച്ചു വീണിരുന്നു…

പിടിച്ചു വലിയുടെ ആഘാതത്തിൽ സ്കാർഫ് ചുറ്റിയത് കഴിഞ്ഞു വീണതിനൊപ്പം എല്ലാരിൽ നിന്നും ഒളിപ്പിച്ചു വെച്ച മുടിയും അഴിഞ്ഞു വീണു…. പുറകോട്ട് വേച്ച് ന്യൂട്ടന്റെ നെഞ്ചിൽ പോയി തട്ടി നിന്നു…. ഹൃദയം ലബ് ഡബ് അടിക്കുന്നതിനോടൊപ്പം തൊണ്ട വറ്റി വരണ്ട് കൈകാലുകൾ വിറയ്ക്കാൻ തുടങ്ങി…. “എന്റെ ഹൈറാ… ഇത്ര മുടി ഉണ്ടായിരുന്നോ….. ഉഫ്ഫ്…. എന്റെ പടച്ചോനേ നല്ല കാച്ചിയ എണ്ണയുടെ മണം…”

എന്റെ നീളൻ ചെമ്പൻ മുടിയികളിൽ മുഖമമർത്തി, മുടികളുടെ ഗന്ധം ആസ്വദിച്ചു കൊണ്ട് ന്യൂട്ടൻ പറയുന്നത് കേട്ട് മേലൊട്ടാകെ തരിപ്പ് കയറി…. “ഒരു തെന്നലായി നിൻ മുടിയിഴകളിൽ തലോടി ഒരു ജന്മം മുഴുവൻ ഈ മുടികൾക്കുള്ളിൽ എൻ മുഖം പൂയ്ത്താൻ കഴിഞ്ഞെങ്കിൽ…. നറു പുഞ്ചിരിയായി നിൻ അധരത്തിൽ വസിക്കാ… ” ബാക്കി പറയും മുന്നേ തിരിഞ്ഞു നിന്ന് ഒരു കിതപ്പോടെ ന്യൂട്ടന്റെ വായ പൊത്തിയിരുന്നു….

അവന്റെ ചുടു നിശ്വാസങ്ങൾ കൈകളിൽ അടിക്കും തോറും എന്തിനെന്നറിയാതെ അവ വിറകൊള്ളുന്നുണ്ടായിരുന്നു…. കണ്ണുകൾ തമ്മിൽ ഉടക്കിയപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ വികാരം വന്നു മനസ്സിനെ കീഴടക്കുന്നത് തിരിച്ചറിഞ്ഞു… പേരറിയാത്ത ഏതോ നേരിയ പെർഫ്യൂമിന്റെ ഗന്ധം നാസികയിലേക്ക് തുളച്ചു കയറുമ്പോൾ മറുകയ്യാൽ ചുരിദാറിൽ മുറുകെ പിടിച്ചിരുന്നു….

കണ്ണുകളിൽ ഒളിപ്പിച്ച കുസൃതി ചിരിയാൽ എന്നിലേക്കും അവന്റെ ചുണ്ടുകളിൽ പതിഞ്ഞ എന്റെ കൈകളിലേക്കും മാറി മാറി നോട്ടം എറിയുമ്പോയേക്കും വല്ലാത്ത പിടച്ചിലൂടെ കൈകൾ വലിച്ചു നെഞ്ചിൽ കൈ വെച്ചു നിന്നു…. വഷളൻ ചിരിയാലെ എന്നിലേക്ക് വീണ്ടും വീണ്ടും അടുക്കുമ്പോൾ നെറ്റിത്തടങ്ങളിലൂടെ ഒലിച്ചിറങ്ങിയ വിയർപ്പ് തുള്ളികൾ കവിളിണകളെ പൊതിയാൻ തുടങ്ങിയിരുന്നു ….

ചെറുവിരലാൽ അവനാ കണങ്ങളെ തട്ടിത്തെറിപ്പിക്കുമ്പോൾ മുഖത്തു പതിഞ്ഞ അവന്റെ ചുടുനിശ്വാസത്തിൽ അറിയാതെ മിഴികൾ അടഞ്ഞു പോയി…. പെട്ടെന്ന് ബോധോദയം വന്നു കണ്ണുകൾ തുറന്ന് നോക്കിയപ്പോൾ എന്നെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിൽക്കുകയാണ് ന്യൂട്ടൻ….അവന്റെ മുഖത്തു നോക്കാൻ കഴിയാതെ തലകുനിച്ചു നിന്നു….

കണ്ണുകളിൽ ഉരുണ്ടു കൂടിയ കണ്ണീർ തിളക്കം കണ്ടിട്ടായിരിക്കാം നിലത്ത് വീണ തട്ടമെടുത്ത് തലയിൽ ഇട്ടു തന്നു, താടി പിടിച്ചുയർത്തി.. “നിന്റെ ഈ ചെമ്പൻ മുടിയിഴകൾ നിന്നെ ഒരു മത്സ്യ കന്യകയെ പോലെ തോന്നിക്കുന്നു…. ഈ സൗന്ദര്യം എപ്പോഴും ചെയ്യുന്നത് പോലെ പൊതിഞ്ഞു വെച്ചോളൂ ട്ടാ… ഇതേ എനിക്ക് മാത്രം കാണാൻ ഉള്ളതാ…. നിന്റെ ഈ മൊഞ്ചും…. ” ഒരു പുഞ്ചിരിയും സമ്മാനിച്ചു റൂമിൽ നിന്ന് അവൻ ഇറങ്ങാൻ നോക്കുമ്പോഴും കഴിഞ്ഞ നിമിഷങ്ങളെ വിശ്വസിക്കാൻ പറ്റാതെ ഒരു ശിലയായി അവിടെ തന്നെ തറഞ്ഞു പോയി….

“അതേയ്…. ” വാതിൽ പടിക്കലെത്തി തിരിഞ്ഞു കൊണ്ടുള്ള അവന്റെ വിളിച്ചു കേട്ടപ്പോൾ അറിയാതെ തലയുയർത്തി… “ഇനി എന്റെ മോൾ വേറെവിടെയും പോയി പണിയെടുക്കാൻ നിൽക്കേണ്ട ട്ടോ…. കോളേജിനടുത്തുള്ള ട്യൂഷൻ സെന്ററിൽ നിനക്ക് ഒരു ജോബ് റെഡി ആക്കിയിട്ടുണ്ട്…. ടൈമൊക്ക ഞാൻ പറഞ്ഞു തരാം.. പിന്നെ…. നാളെ മുതൽ മര്യാദക്ക് കോളേജിലേക്കു വന്നോ. നിന്റെ സ്പോൺസർ ഷിപ്പൊക്കെ ആരോ ഏറ്റെടുത്തിട്ടുണ്ട്… ഇനി പറഞ്ഞതൊന്നും മറക്കാൻ നിൽക്കണ്ട …. ”

ഇതും പറഞ്ഞവൻ റൂമിൽ നിന്ന് ഇറങ്ങിയെങ്കിലും കേട്ടത് വിശ്വസിക്കാൻ പറ്റാത്തതിന്റെ ഷോക്കിലായിരുന്നു ഞാൻ… സന്തോഷം കൊണ്ടോ എന്താണെന്ന് അറിയില്ല കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു… ഷാനുനേയും ലെച്ചുനെയുമൊക്കെ ഓർമ വന്നപ്പോൾ കണ്ണുകളൊക്കെ തുടച്ചു ഹാളിലേക്ക് ചെന്നു … സർ വരും മുന്നേ കോളേജിലേക്ക് തിരിച്ചെത്തണമെന്ന് പറഞ്ഞു അവർ പോകാൻ റെഡി ആയി…. നാളെ കോളേജിൽ വെച്ച് കാണാമെന്ന വാക്കും വാങ്ങിച്ചു അവർ യാത്രപറഞ്ഞു…. പോകുമ്പോഴും ഒരു നറു പുഞ്ചിരി എന്നിലേക്ക് വിതറാൻ ന്യൂട്ടൻ മറന്നില്ല….

കാർ കണ്ണിൽ നിന്നും മറയുന്നത് വരെ മുറ്റത്തു നിന്നു നോക്കി നിന്നു . ഉമ്മക്കും ഒരുപാട് സന്തോഷമുള്ള കാര്യമായിരുന്നു അതൊക്കെ….. പാതിയിൽ മുറിഞ്ഞെന്നു കരുതിയ പഠനം തുടരാൻ പറ്റിയതിന്റെ സന്തോഷത്തിൽ ആയിരുന്നു ഉള്ളം അറ്റു വീണ സ്വപ്നങ്ങളൊക്കെയും വീണ്ടും തളിർക്കാൻ തുടങ്ങി…. നാളെയുടെ നല്ലൊരു വരവേൽപ്പിനെ മനസ്സിൽ നെയ്തു, ന്യൂട്ടനോട് താങ്സ് പറയണമെന്ന് മനസ്സിൽ തീരുമാനിച്ചു…. ……തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button