Novel

കനൽ പൂവ്: ഭാഗം 26

രചന: കാശിനാഥൻ

പക്ഷെ… എടി… അവന്റെ കാലൻ എന്റെ രൂപത്തിൽ ഇവിടെ പുനർ ജനിച്ചു… വിടില്ല ആ പട്ടിയെ… ഈ അർജുൻ ഇഞ്ചിഞ്ചായി കൊല്ലും. അതിന്റ ഇടയ്ക്ക് ഒരു അപശകുനം ആയി വന്നത് ആണ് നീയ്.. വേണ്ടി വന്നാൽ നിന്നേം …

പറഞ്ഞു പൂർത്തിയക്കാതെ അർജുൻ പാർവതിയെ നോക്കി.
അവൾ ആണെങ്കിൽ അപ്പോൾ കരയുകയായിരുന്നു.

എടി… നിന്റെ പൂങ്കണ്ണീർ ഒന്നും എനിക്ക് കാണണ്ട..കണ്ടാൽ ഒന്നും മയങ്ങി വീഴുന്നവനും അല്ല അർജുൻ..അതുകൊണ്ട് കേറി പോകാൻ നോക്ക്.

അവൻ പുച്ഛത്തോടെ പറഞ്ഞു.

പാർവതി പിന്നെയും അവന്റെ മുഖത്തേയ്ക്ക് നോക്കി.
ജയിക്കും, ഉറപ്പായും ജയിക്കും, തെറ്റ് ചെയ്ത ആൾക്ക് ശിക്ഷ നടപ്പാക്കണം, അത് കാണാൻ ഈശ്വരൻ എനിക്കും ആയുസ് തരട്ടെ..അതിനു ശേഷം ഈ ലോകത്തു നിന്ന് പോയാലും പാർവതിയ്ക്ക് പരാതിയില്ല.

പറഞ്ഞു കൊണ്ട് അവൾ അർജുൻന്റെ അടുത്ത് നിന്നും മുകളിലേക്ക് കേറി പോയി.

കുറച്ചു സമയം കഴിഞ്ഞു അവൻ കേറി വന്നപ്പോൾ പാർവതിയുടെ ഒരു അനക്കവും കേട്ടില്ല.

അവൻ പതിയെ ഡ്രസിങ് റൂമിലേക്ക് ചെന്നു.
നോക്കിയപ്പോൾ നിലത്തു കൂനിക്കൂടി ഇരിക്കുകയാണ് അവൾ. വേഷം മാറ്റിയിട്ട് പോലും ഇല്ല..

മുട്ടിന്മേൽ മുഖം ചേർത്ത് ഇരിയ്ക്കുന്നവളെ അവൻ ഒന്നു നോക്കി.
കരയുകയാണെന്ന് അറിയാം…

പാർവതി…
അവൻ വിളിച്ചതും ചാടി എഴുന്നേറ്റു.കണ്ണീർ തുടച്ചു കൊണ്ട് അവനെ നോക്കി. എന്നിട്ട് പെട്ടന്ന് മുഖം തിരിച്ചു.

നീ പോയി വേഷം മാറ്…
അവൻ പറഞതും പാവം പെട്ടന്ന് തല കുലുക്കി കൊണ്ട് മാറി പോയി.
എന്നിട്ട് ഉടുത്തു മാറാൻ ഉള്ള ഡ്രസ്സ്‌ എടുത്തു. വാഷ് റൂമിൽ പോയി കുളിച്ചു ഇറങ്ങി വന്നു.

വീണ്ടും തല വേദന എടുക്കാൻ തുടങ്ങി..
പനിയ്ക്കും എന്നുള്ളത് നൂറു ശതമാനം ഉറപ്പ് ആയിരുന്നു. അതുകൊണ്ട് ഒരു ഗുളിക എടുത്തു വേഗം കഴിച്ചു.

താഴേക്ക് ഇറങ്ങി ചെന്നു ഒരു ഗ്ലാസ്‌ ചായ ഇട്ടു കുടിച്ചു.. അർജുന് രാത്രിയിലേക്ക് ചപ്പാത്തി ചുട്ടു വെച്ചു.

ഇതാ അമ്മ വിളിക്കുന്നു.
പിന്നിൽ നിന്നും അവന്റെ ശബ്ദം കേട്ടതും ചപ്പാത്തി ചുട്ടു കൊണ്ട് ഇരുന്ന തവ അറിയാതെ അവളുടെ കൈയിൽ കൊണ്ട്

ആഹ്……..
അവൾ കൈ കുടഞ്ഞുകൊണ്ട് ഫോൺ അവനോട് വാങ്ങി.
ജോലികാര്യത്തെ കുറിച്ചു ഒക്കെ, ചോദിക്കാൻ ആയിരുന്നു.
അവരോട് എല്ലാത്തിനും മറുപടിയും പറഞ്ഞു.

ശേഷം ഫോൺ കട്ട്‌ ചെയ്തു തിരിഞ്ഞപ്പോൾ അർജുൻ അവൾക്ക് പൊള്ളിയ ഭാഗത്തു പുരട്ടാൻ ഒരു ക്രീം കൊണ്ട് വന്നു കൊടുത്തു.

കുഴപ്പമില്ല…. മാറിക്കോളും..
അവൾ അത് മേടിക്കാൻ മടിച്ചപ്പോൾ അവൻ അവളുടെ കൈയിൽ പിടിച്ചു, അത് പുരട്ടി കൊടുത്തു.

പാവം, അവൾക്ക് സങ്കടം വന്നിട്ട് കണ്ണൊക്കെ വീണ്ടും നിറഞ്ഞു.

എനിക്ക്, അപ്പൊൾ ഇത്തിരി ദേഷ്യം ആയി പോയി, അതാണ് വണ്ടി നിറുത്താഞ്ഞത്… സോറിടൊ…. പിന്നെ കാലത്ത് അങ്ങനെ അടിച്ചും പോയി… പെട്ടെന്ന് അങ്ങട് സംഭവിച്ചു…സോറി…..

എല്ലാം കേട്ട് നിന്നത് അല്ലാതെ അവൾ ഒന്നും മിണ്ടിയില്ല….

അന്ന് രാത്രി ആയപ്പോൾ പാർവതിയ്ക്ക് പനിയും ക്ഷീണവും ഒക്കെ ആയിരുന്നു. അർജുൻ പക്ഷെ ഇതൊന്നും അറിഞ്ഞില്ല..
അവൾ ഇരുന്നും കിടന്നും നേരം വെളുപ്പിച്ചു.

കാലത്തെ എഴുന്നേറ്റു അടുക്കളയിൽ ചെന്നു. ചേച്ചി ഏറെക്കുറെ എല്ലാം ഒതുക്കി എങ്കിലും പിന്നേയും കുറച്ചു ജോലികൾ ഉണ്ടായിര്ന്നു.അതെല്ലാം ചെയ്തു തീർത്തപ്പോൾ അർജുൻ എഴുനേറ്റ് വന്നത്.

എനിക്ക് ഇന്ന് ഇത്തിരി നേരത്തെ പോണം, താൻ എപ്പോളാ ഇറങ്ങുന്നേ.

ഇന്നലത്തെ സമയം കറക്റ്റ് ആണ്. ആ ബസിൽ പോയ്കോളാം.

ഹമ്…..
അവനൊന്നു മൂളി.

തനിക്ക് എന്താ സുഖം ഇല്ലേ?

ചെറിയ പനിയുണ്ട്, കുഴപ്പമില്ല, ഇപ്പൊ കുറവായി.

ഹോസ്പിറ്റലിൽ പോകാം, താൻ റെഡി ആയിക്കോ.

ടാബ്ലറ്റ് ഉണ്ടായിരുന്നു. അതു കഴിച്ചത് കൊണ്ട് മാറ്റം ഉണ്ട്. കുറഞ്ഞില്ലെങ്കിൽ പിന്നെ പോയ്കോളാം.
പിന്നീട് അർജുൻ ഒന്നും പറഞ്ഞില്ല..

അവൻ സ്റ്റേഷനിലേക്ക് പോയ ശേഷം, പാർവതി ബ്രേക്ക്‌ ഫാസ്റ്റ് ഒക്കെ കഴിച്ചു. അർജുൻ തലേ ദിവസം പറഞ്ഞ കാര്യങ്ങൾ ഒക്കെ ഓർത്തപ്പോൾ പാർവതിയ്ക്ക് സങ്കടം തോന്നി..എന്തൊരു ക്രൂരതയായിരുന്നു അയാൾ അവരോട് ചെയ്തത്.
ഇത്രയ്ക്ക് തരം താഴ്ന്നവൻ ആയിപോയല്ലോ രാജ ശേഖരൻ തമ്പി.

ഒരു നെടുവീർപ്പോട് കൂടി അവൾഴുന്നേറ്റു റൂമിലേക്ക് പോയി.
വല്ലാത്ത ക്ഷീണം, കാലത്തെ ഒരു ഗുളിക കഴിച്ചിട്ട് ആണ് ജോലി ഒക്കെ ചെയ്തു തീർത്തത്. ഇപ്പൊ വീണ്ടും വയ്യഴിക പോലെ.

എന്നാലും രണ്ടും കല്പിച്ചു അവൾ ബാങ്കിലേക്ക് പുറപ്പെട്ടു.ഒരു പതിനൊന്നു മണി ആയപ്പോളേയ്ക്കും പാർവതിയ്ക്ക് തീരെ വയ്യാത്ത അവസ്ഥ ആയി
ശ്രേയ പിന്നീട് അവളെയും കൂട്ടി ബാങ്കിന്റെ അടുത്തുള്ള ഹോസ്പിറ്റലിൽ പോയി.

വൈറൽ ഫിവർ ആയിരുന്നു.3ഡേയ്‌സ് എങ്കിലും റസ്റ്റ്‌ എടുക്കാൻ ആയിരുന്നു ആദ്യം ഡോക്ടർ നിർദ്ദേശിച്ചത്.പിന്നെ അവളുടെ ബോഡി അത്രയ്ക്ക് വീക്ക്‌ ആയത് കൊണ്ട് ഡ്രിപ്പ് കൂടി കേറട്ടെ എന്നും ഡോക്ടർ കുറിച്ചു.

ശ്രെയക്ക് ആണെങ്കിൽ ഒരു ഹൗസിങ് ലോണുമായി ബന്ധപ്പെട്ടു ഒന്ന് രണ്ടു കസ്റ്റമർ വരുന്നുണ്ട്, അത് കാരണം അവൾ പാർവതിയെ ഹോസ്പിറ്റലിൽ കാഷ്വാലിറ്റിയിൽ ആക്കിയിട്ടു പെട്ടന്ന് തിരിച്ചു പോന്നു..

***

അർജുൻ സാർ അല്ലെ…

രണ്ടു മണി ആയപ്പോൾ അർജുന്റെ ഫോണിൽ ഒരു കാൾ വന്നു.

അതേ… ആരാ.

സാർ… ഞാൻ, കഴിഞ്ഞ ദിവസം വിളിച്ചത് ആയിരുന്നു. ജയശ്രീ എന്നാണ് പേര്. പാർവതി എന്റെ മകൾ ആണ് സാറെ.

ഓഹ്… ഇപ്പൊ മനസിലായി. എന്താരുന്നു, പറഞ്ഞോളൂ.

അതു പിന്നെ സാറെ, ഞാൻ സാറിന്റെ വീട്ടിലേക്ക് വന്നു കൊണ്ട് ഇരിക്കുവാ. ഒന്ന് കാണാൻ പറ്റുമോ.

കഴിഞ്ഞ ദിവസവും നിങ്ങൾ ഇത് തന്നെയല്ലേ പറഞ്ഞേ. എന്നിട്ട് വന്നില്ലല്ലോ.

അന്ന് മഴ ആയിരുന്നു, അതുകൊണ്ട് അമ്പലത്തിൽ വരാൻ സാധിച്ചില്ല.

ഹമ്.. ഇപ്പൊ എവിടെയുണ്ട് നിങ്ങൾ?

ജയശ്രീ അപ്പോൾ സ്ഥലത്തിന്റെ പേര് നോക്കി പറഞ്ഞു.

നിങ്ങൾ ഒറ്റയ്ക്ക് ആണോ, അതോ?

അല്ല സാറെ ഡ്രൈവർ ഉണ്ട്.
എവിടേയ്ക്കാ വരേണ്ടത് എന്നൊന്ന് പറയാമോ..

മ്മ്….
അർജുൻ പറഞ്ഞു കൊടുത്തത് ഒക്കെ അവർ നോട്ട് ചെയ്തു. ഫോൺ കട്ട്‌ ആക്കി

അര മണിക്കൂറിനുള്ളിൽ അർജുൻ സ്റ്റേഷനിൽ നിന്നും ഇറങ്ങി. ഒപ്പം അമ്മയെ വിളിക്കാനും മറന്നില്ല.
അരുന്ധതി പക്ഷെ തിരക്കിൽ ആയിരുന്നു. അവർക്ക് ആരൊക്കെയോ അതിഥികൾ എത്തിയിട്ടുണ്ട്

കുഴപ്പമില്ല, താൻ സംസാരിച്ചോളാം, ഇന്ന് വൈകുന്നേരം അമ്മേടെ അടുത്ത് എത്താം എന്നും അർജുൻ പറഞ്ഞു.

വീട്ടിൽ ഘടിപ്പിച്ചിട്ടുള്ള
ക്യാമറയിലെ ദൃശ്യങ്ങൾ അവൻ ഒന്നൊന്നയ് ചെക്ക് ചെയ്തു. ആരും എത്തിയിട്ടില്ല.
സെക്യൂരിറ്റി ജീവനക്കാരനെ വിളിച്ചു എന്തൊക്കയോ മാർഗ നിർദ്ദേശം കൊടുത്തു.

കൃത്യം 5മണി ആയപ്പോൾ അർജുൻ വീട്ടിൽ എത്തി.
ആ സമയത്ത് തന്നെ മറ്റൊരു വാഹനവും വന്നു ചേർന്നു.

അതിൽ നിന്നും ഇറങ്ങിയ സ്ത്രീയെ കണ്ടപ്പോൾ അവനു യാതൊരു പരിചയവും തോന്നിയില്ല. കാരണം രാജശേഖരന്റെ ഭാര്യയെ ഒന്ന് രണ്ടു തവണ കണ്ട്  ചെറിയൊരു ഓർമയുണ്ട്, പക്ഷെ ഇവർ.

അർജുന്റെ നെറ്റി ചുളിഞ്ഞു…..തുടരും……..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button