Kerala

മലപ്പുറം കോട്ടയ്ക്കലിൽ കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ 12 വയസുകാരൻ മുങ്ങിമരിച്ചു

മലപ്പുറം കോട്ടയ്ക്കലിൽ കൂട്ടുകാരോടൊത്ത് കുളത്തിലിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. കോട്ടക്കൽ ചിനക്കൽ സ്വദേശി പൂക്കയിൽ മുഹമ്മദലിയുടെ മകൻ മുഹമ്മദ് അഫ്‌ലഹാണ്(12) മരിച്ചത്. ഇന്നലെയാണ് അപകടം നടന്നത്.

കുളിക്കാനിറങ്ങിയ കുട്ടി കുളത്തിൽ മുങ്ങിപ്പോകുകയായിരുന്നു. കുട്ടിയുടെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ പുലർച്ചെയോടെ മരണം സംഭവിച്ചു.

Related Articles

Back to top button