9 വയസുകാരിയെ വാഹനമിടിച്ച ശേഷം കടന്ന കേസ്; ഷജീലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി
വടകര അഴിയൂരിൽ 9 വയസുകാരിയെ വാഹനമിടിച്ച് കോമാവസ്ഥയിലാക്കിയ കേസിലെ പ്രതി ഷജീലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോഴിക്കോട് സെഷൻസ് കോടതി ഇന്ന് വിധി പറയും. അപകടം ഉണ്ടാക്കിയിട്ടും നിർത്താതെ വാഹനമോടിച്ചു, അപകടവിവരം മറച്ചുവെച്ച് ഇൻഷുറൻസ് കമ്പനിയിൽ നിന്ന് പണം തട്ടിയെടുത്തു തുടങ്ങിയ കാര്യങ്ങളാണ് ജാമ്യത്തെ എതിർത്ത് പോലീസ് കോടതിയിൽ ഉന്നയിച്ചത്
വിദേശത്തുള്ള ഷജീലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഫെബ്രുവരി 17നാണ് ചോറോട് വെച്ച് ഷജീൽ ഓടിച്ച കാറിടിച്ച് 62 വയസുകാരി മരിക്കുകയും കൊച്ചുമകൾ ദൃഷാന കോമയിൽ ആകുകയും ചെയ്തതത്. ചോറോട് വെച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ദൃഷാനയെയും മുത്തശ്ശിയെയും അമിത വേഗതയിലെത്തിയ കാർ ഇടിച്ചത്
മുത്തശ്ശി ബേബി സംഭവസ്ഥലത്ത് വെച്ച് മരിച്ചു. അപകടം നടന്ന് മാസങ്ങൾക്ക് ശേഷമാണ് അന്വേഷണസംഘം പ്രതിയെ തിരിച്ചറിഞ്ഞത്. നഷ്ടപരിഹാരത്തിനായി പ്രതി ഇൻഷുറൻസ് കമ്പനിയെ സമീപിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്.