Kerala
കൊല്ലത്ത് കശുവണ്ടി ഫാക്ടറിയുടെ ചിമ്മിനി തകർന്നുവീണ് വിദ്യാർഥി മരിച്ചു
കൊല്ലത്ത് കശുവണ്ടി ഫാക്ടറിയുടെ ചിമ്മിനി തകർന്നുവീണ് വിദ്യാർഥി മരിച്ചു. ചാത്തിനാംകുളം പുത്തൻകുളങ്ങര സ്വദേശി അനന്തുവാണ് മരിച്ചത്.
സുഹൃത്തുക്കളായ ആറ് പേരാണ് കഴിഞ്ഞ ദിവസം പൂട്ടിക്കിടന്ന കശുവണ്ടി ഫാക്ടറിയിൽ എത്തിയത്. ചിമ്മിനി തകർന്നുവീണപ്പോൾ അനന്തു അതിനുള്ളിൽ അകപ്പെട്ടു.
രാത്രിയോടെ തെരച്ചിൽ നടത്തിയപ്പോഴാണ് അനന്തുവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കിളികൊല്ലൂർ പോലീസ് അന്വേഷണം ആരംഭിച്ചു.