Gulf
ഓപറേഷന് ഡിസിസീവ് സ്റ്റോമില്‍ പരുക്കേറ്റ് 10 വര്‍ഷമായി ചികിത്സയിലായിരുന്ന യുഎഇ സൈനികന് മരിച്ചു
അബുദാബി: 2015ല്‍ യമനിലെ വിമത വിഭാഗമായ ഹൂത്തികള്‍ക്കെതിരേ അറബ് സഖ്യം സഊദിയുടെ നേതൃത്വത്തില്‍ നടത്തിയ ഓപറേഷന് ഡിസിസീവ് സ്റ്റോമില്‍ പങ്കെടുത്ത് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുഎഇ സൈനികന് മരിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മുഹമ്മദ് ആതിഖ് സാലം ബിന്‍ സലുമ അല്‍ ഖലീല്‍ ആണ് ചൊവ്വാഴ്ച വൈകിയിട്ട് മരണത്തിന് കീഴടങ്ങിയത്. യുദ്ധത്തില്‍ മാരകമായി പരുക്കേറ്റ മുഹമ്മദ് ആതിഖ് കഴിഞ്ഞ 10 വര്‍ഷത്തോളമായി ഐസിയുവിലായിരുന്നു.
മുഹമ്മദ് ആതിഖിന്റെ മരണത്തില്‍ രാജ്യത്തിന് കനത്ത ദുഃഖമുണ്ടെന്നും കുടുംബത്തെ ആത്മാര്‍ഥമായ അനുശോചനം അറിയിക്കുന്നതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 2015 സെപ്റ്റംബറില്‍ നടന്ന കനത്ത യുദ്ധത്തില്‍ യുഎഇക്ക് 45 സൈനികരെ നഷ്ടമായിരുന്നു.