Kerala

മലപ്പുറം കരുളായി ഉൾവനത്തിൽ പാറയിൽ നിന്ന് കാൽ വഴുതി വീണ് യുവതി മരിച്ചു

മലപ്പുറം കരുളായി ഉൾവനത്തിൽ പാറയിൽ നിന്ന് കാൽ വഴുതി വീണ് ആദിവാസി യുവതി മരിച്ചു. ചോല നായ്ക്ക ആദിവാസി വിഭാഗത്തിൽപ്പെട്ട മാതി(27)യാണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു അപകടം.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മാതിയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. കുടിലിന് പുറത്തിറങ്ങിയപ്പോൾ കാൽ വഴുതി വീടിന് മുന്നിലെ കൊക്കയിലേക്ക് വീഴുകയായിരുന്നു എന്നാണ് മാതിയുടെ ഭർത്താവ് ഷിബുവിന്റെ മൊഴി.

പരിശോധനയിൽ കാൽ വഴുതി വീണ പാടുകൾ അടക്കം കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Back to top button
error: Content is protected !!