ശബരിമല തീര്‍ഥാടകരുടെ കാര്‍ മറിഞ്ഞ് പത്തനംതിട്ട പൊന്നംപാറയില്‍ അപകടം. കാറിലുണ്ടായിരുന്ന ഒരാള്‍ മരിച്ചു. തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയ ആറംഗ തീര്‍ഥാടക സംഘം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ചാലക്കയം – പമ്പ റോഡില്‍ പൊന്നംപാറയില്‍ ആയിരുന്നു അപകടം. ചങ്ങനാശ്ശേരി പെരുന്ന സ്വദേശി ബാബു ആണ് മരിച്ചത്.
അപകടത്തില്‍ പരിക്കേറ്റ ബാബുവിന്റെ മകള്‍ ഒന്‍പത് വയസ്സുകാരി ആരുഷി, ശശി, അര്‍ജുന്‍ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കാര്‍ ഡ്രൈവറെയും മറ്റെരാളെയും നിസാര പരിക്കുകളോടെ നിലയ്ക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തിന്റെ കാരണം വ്യക്തമല്ല. തീര്‍ഥാടകരോട് വേഗത കുറക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു.