Kerala
നടിയെ ആക്രമിച്ച കേസ്: പൾസർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രിം കോടതി അടുത്ത 17ലേക്ക് മാറ്റി
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത മാസം 17ലേക്ക് മാറ്റി. വിചാരണ എന്തായി എന്നറിയിക്കാൻ കോടതി നിർദേശം നൽകി. ദിലീപിന്റെ അഭിഭാഷകൻ സുനിയെ 95 ദിവസം ക്രോസ് വിസ്താരം ചെയ്‌തെന്ന് അഭിഭാഷകൻ അറിയിച്ചു
കേസ് ഏഴ് കൊല്ലമായല്ലോ എന്നും കോടതി പറഞ്ഞു. ഇനി എത്ര സാക്ഷികളെ വിസ്തരിക്കണമെന്ന് അറിയിക്കാനും കോടതി നിർദേശം നൽകി. ആരോഗ്യപ്രശ്‌നങ്ങൾ കാരണം ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് സുനി സുപ്രീം കോടതിയെ സമീപിച്ചത്.