GulfSaudi Arabia

പതിറ്റാണ്ടുകള്‍ക്ക് ശേഷം സൗദിയുടെ വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ സല്‍സോള ടെട്രാന്ദ്ര കുറ്റിച്ചെടികള്‍ തളിര്‍ത്തു

ജിദ്ദ: പരിസ്ഥിതി സ്‌നേഹികളുടെയും സസ്യശാസ്ത്രജ്ഞരുടെയുമെല്ലാം ദീര്‍ഘകാലമായ കാത്തിരിപ്പിന് വിരാമമിട്ട് സൗദിയില്‍ സല്‍സോള ടെട്രാന്ദ്രാ കുറ്റിച്ചെടികള്‍ തളിര്‍ത്തു. സൗദിയുടെ വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലെ ഹമദ് മേഖലയിലാണ് പതിറ്റാണ്ടുകള്‍ക്കുശേഷം ഇവ കൂട്ടമായി തളര്‍ത്തിരിക്കുന്നത്. ഏറെ വംശനാശ ഭീഷണി നേരിടുന്ന സസ്യമാണ് സല്‍സോള ടെട്രാന്ദ്ര.
90കളുടെ തുടക്കം മുതലാണ് ഈ സസ്യം അപ്രത്യക്ഷമായി തുടങ്ങിയത്. കന്നുകാലികള്‍ക്കും വന്യജീവികള്‍ക്കും എല്ലാം ഏറെ ഇഷ്ടപ്പെട്ട തീറ്റയായതിനാലാണ് അമിതമായ മേച്ചിലിലൂടെ ഇവയെ വംശനാശം പിടികൂടിയത.് പ്രദേശത്ത് തീരെ കാണാതിരുന്ന സസ്യം വീണ്ടും തളിര്‍ത്തത് ഏവരെയും ആഹ്ലാദിപ്പിക്കുകയാണ്. ഹമദിലെ പാറക്കൂട്ടങ്ങള്‍ നിറഞ്ഞ പ്രദേശങ്ങളിലാണ് ഇവ വീണ്ടും കൂട്ടമായി തളിര്‍ത്തുനില്‍ക്കുന്ന മനോഹരമായ കാഴ്ച കാണാനാവുന്നത്.

കന്നുകാലികള്‍ക്ക് മികച്ച ഭക്ഷണം എന്നതിനൊപ്പം പ്രകൃതിയെ സംരക്ഷിക്കുന്നതിലും ഈ സസ്യത്തിന് വലിയ പ്രാധാന്യമുണ്ട്. മണ്ണിനെ അടര്‍ന്നുവീഴാന്‍ ഇടയാക്കാതെ പിടിച്ചുനിര്‍ത്തുന്നതിലും മണ്ണൊലിപ്പ് തടയുന്നതിലും എല്ലാം ഈ സസ്യത്തിന്റെ വേരും ശാഖകളുമെല്ലാം വലിയ പങ്കുവഹിക്കുന്നു. സസ്യത്തെ വീണ്ടും കണ്ടെത്താനായത് ഈ മേഖലയിലേക്ക് പ്രകൃതി സ്‌നേഹികളെയും പ്രകൃതി സംരക്ഷകരെയും ആകര്‍ഷിക്കുമെന്നാണ് കരുതുന്നത്. ഇത് ഈ സസ്യം ഉള്‍പ്പെടെയുള്ളവരുടെ അതിജീവനത്തിലേക്കും കൂടുതല്‍ ശക്തമായ സംരക്ഷണ പ്രവര്‍ത്തനത്തിലേക്കും നയിക്കുമെന്നുമാണ് പ്രകൃതി സ്‌നേഹികള്‍ കരുതുന്നത്.

Related Articles

Back to top button
error: Content is protected !!