Kerala

അതിരപ്പിള്ളിയിൽ മസ്തകത്തിൽ പരുക്കേറ്റ ആന അവശനിലയിൽ തുടരുന്നു

അതിരപ്പിള്ളിയിൽ മസ്തകത്തിൽ പരുക്കേറ്റ ആന അവശനിലയിൽ തുടരുന്നു. വനംവകുപ്പ് ആനയെ നിരീക്ഷിച്ച് വരികയാണ്. പ്ലാന്റേഷൻ പതിനെട്ടാം ബ്ലോക്കിലെ തൊഴിലാളികളുടെ ലയത്തിന് സമീപമാണ് ആന നിലവിൽ നിലയുറപ്പിച്ചിട്ടുള്ളത്. ആനയുടെ ചികിത്സക്കായുള്ള കൂട് നിർമാണത്തിനായി ദൗത്യസംഘം മൂന്നാറിലേക്ക് പുറപ്പെട്ടു

അരിക്കൊമ്പനായി നിർമിച്ച കൂടാണ് കോടനാട് ആന പരിപാലന കേന്ദ്രത്തിലുള്ളത്. ഈ കൂടിന് ബലക്ഷയമുള്ളതിനാലാണ് നവീകരിക്കാൻ തീരുമാനിച്ചത്. ഇതിനായി ദേവികുളം റേഞ്ചിന് കീഴിലെ യൂക്കാലി മരങ്ങളാണ് വെട്ടുന്നത്. ഇത് പരിശോധിക്കാനാണ് സംഘം ദേവികുളത്ത് എത്തുന്നത്

കൂടിന്റെ നിർമാണം പൂർത്തിയായാൽ ഉടൻ ദൗത്യം ആരംഭിക്കാനാണ് തീരുമാനം. അടുത്ത ദിവസങ്ങളിൽ കുങ്കിയാനയും വയനാട്ടിൽ നിന്നുള്ള ദൗത്യസംഘവും അതിരപ്പിള്ളിയിലെത്തും.

Related Articles

Back to top button
error: Content is protected !!